ADVERTISEMENT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികയിൽ 8540 ഒഴിവ്. ഡിസംബർ 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.bank.sbi, www.sbi.co.in

ബാക്‌ലോഗ് വേക്കൻസിയടക്കം കേരളത്തിൽ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.

∙ശമ്പളം: 17,900–47,920 രൂപ

∙യോഗ്യത (2023 ഡിസംബർ 31ന്): ബിരുദം

∙പ്രായം: 2023 ഏപ്രിൽ ഒന്നിന് 20–28 (പട്ടികവിഭാഗത്തിന് 5, ഒബിസിക്ക് 3, ഭിന്നശേഷിക്കാർക്ക് 10 എന്നിങ്ങനെ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്).

∙തിരഞ്ഞെടുപ്പ്: ഓൺലൈനായി പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ഒരു മണിക്കൂറിന്റെ പ്രിലിമിനറി പരീക്ഷ ജനുവരിയിൽ. ഇംഗ്ലിഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.

ഫെബ്രുവരിയിലെ മെയിൻ പരീക്ഷയും ഒബ്‌ജെക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാ ടെസ്റ്റുമുണ്ട്. 10/12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റോ മാർക്ക് ഷീറ്റോ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പ്രബേഷൻ.

∙ഫീസ്: 750 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.

Content Summary:

SBI Recruitment 2023: Over 8500 Clerk Positions Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com