ജോലിക്കൊപ്പം പഠിക്കാം എൻജിനീയറിങ് പിജി
Mail This Article
ന്യൂഡൽഹി ∙ ജോലിക്കൊപ്പം ഇനി എൻജിനീയറിങ് പിജി കോഴ്സ് പഠിക്കാം. ഇത്തരത്തിൽ ഡിപ്ലോമ, ബിടെക് കോഴ്സുകൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) 54 എൻജിനീയറിങ് കോളജുകളിൽ വർക്കിങ് പ്രഫഷനുകൾക്കുള്ള പിജി കോഴ്സ് അനുവദിച്ചത്. ഇതിൽ കേരളത്തിലെ 6 സ്ഥാപനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും 15 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.
∙സ്ഥാപനങ്ങളും കോഴ്സുകളും
∙ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ: സ്ട്രക്ചറൽ എൻജിനീയറിങ്
∙ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി: ഡേറ്റ സയൻസ്
∙ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ: കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
∙ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പാലാ: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
∙ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി: ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, റിന്യൂവബിൾ എനർജി
∙ എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്, കുറ്റിപ്പുറം: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, കൺസ്ട്രക്‌ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്