ADVERTISEMENT

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ ഓണേഴ്സ് കോഴ്സുമായി കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (ആർ.എ.ആർ.എസ്സ്) 2023-24 അധ്യയന വർഷം മുതലാണ് സ്വാശ്രയ രീതിയിലുള്ള  ബി.എസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സിന് തുടക്കമായത്. NEET-KEAM റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു  പ്രവേശനം. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.admissions.kau.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത, അപേക്ഷാ ഫീസ്, തിരഞ്ഞെടുക്കുന്ന രീതി, കോഴ്‌സിന്റെ നടത്തിപ്പ് തുടങ്ങിയവയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്‌പെക്ടസിൽ ലഭിക്കും.

സ്വാശ്രയ കാർഷിക കോഴ്സുകൾ
തമിഴ്നാട് ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകളും കോളേജുകളും കാർഷികബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്.  നിരവധി മലയാളി വിദ്യാർഥികൾ അവിടങ്ങളിൽ എല്ലാ വർഷവും പ്രവേശനം നേടുന്നുമുണ്ട്. എന്നാൽ കേരളത്തിൽ സർക്കാർ ധനസഹായം നൽകുന്ന കാർഷിക സർവകലാശാലയിൽ മാത്രമാണ് കാർഷിക ഓണേഴ്സ് കോഴ്സുകൾ നടത്തുന്നത്. നീറ്റ് / കീം പ്രവേശന പരീക്ഷയിലെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. മെറിറ്റ് സീറ്റുകളിൽ തുച്ഛമായ ഫീസിൽ പഠിക്കാനുമാവും. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങിക്കാൻ സാധിക്കാത്ത ,എന്നാൽ കാർഷിക മേഖലയിൽ പഠനം നടത്താൻ താത്പര്യമുള്ള മലയാളികൾ മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സ്വാശ്രയ കോളേജുകളെയാണ് ആശ്രയിച്ചിരുന്നത്. കാർഷിക സർവകലാശാല തന്നെ മുൻകൈയെടുത്ത് സ്വാശ്രയ രീതിയിൽ കോട്ടയത്ത് കോഴ്സ് ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് കേരളത്തിൽ ഈയവസരം ലഭ്യമായിത്തുടങ്ങും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) പ്രഫഷണൽ കോഴ്‌സായി അഖിലേന്ത്യാ തലത്തിൽ പരിഗണിക്കുന്നതാണ് ബി.എസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്.

പ്രവേശനം ഇങ്ങനെ
2023- 24 അധ്യയന വർഷം മുതൽ സ്വാശ്രയ രീതിയിൽ ആരംഭിച്ച  ബി.എസ്.സി അഗ്രികൾച്ചർ  കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ ജനുവരി 3 ന് രാവിലെ 11 ന് തൃശൂർ, വെള്ളാനിക്കര, കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫോറസ്റ്ററിയുടെ  സെമിനാർ ഹാളിൽ വെച്ച് നടത്തും. 2023 വർഷത്തെ KEAM-NEET പ്രവേശന പരീക്ഷയിൽ മെഡിക്കൽ റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് പ്രസ്തുത കോഴ്സിന് അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക്  www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക് 0487-243-813

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com