ബികോംകാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപൻഡ്: കേരളത്തിൽ അപ്രന്റിസ് ആകാം
Mail This Article
×
സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയ്നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണു തിരഞ്ഞെടുപ്പ് നടത്തുക.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: www.sdcentre.org, 0484–2556530. അവസാന തീയതി: 27. ഇന്റർവ്യൂ 29 നു രാവിലെ 9നു ഇടുക്കി നെടുങ്കണ്ടം ഗവ പോളിടെക്നിക്കിൽ.
∙യോഗ്യത: 3 വർഷ പോളിടെക്നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം പാസായി 5 വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
∙സ്റ്റൈപൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം യോഗ്യതക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.
Content Summary:
Southern Regional Board Announces Massive Apprentice Selection – Graduates & Diploma Holders Invited
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.