ADVERTISEMENT

ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട മാർഗരേഖ കേരളത്തിലെ 6 സർവകലാശാലകൾ പൂർണമായി നടപ്പാക്കിയില്ല. രാജ്യത്തെ ഒരു കേന്ദ്ര സർവകലാശാലയും 256 സംസ്ഥാന സർവകലാശാലകളും 162 സ്വകാര്യ സർവകലാശാലകളും ഓംബുഡ്സ്‌പഴ്സൻ നിയമനം ഉൾപ്പെടെ നടത്തിയിട്ടില്ല. 

ഡിസംബർ 31നുള്ളിൽ ഓംബുഡ്സ്പഴ്‌സനെ നിയമിക്കണമെന്നു കാട്ടി യുജിസി ഡിസംബർ 5നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കത്തയച്ചിരുന്നു. മാനദണ്ഡങ്ങൾ നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കു നേരെ നടപടിയുണ്ടാകു മെന്നാണു വിവരം. നിർദേശങ്ങൾ നടപ്പാക്കിയ സ്ഥാപനങ്ങൾ പരാതി പരിഹാര സമിതിയിലെ അംഗങ്ങളുടെയും ഓംബുഡ്സ്‌പഴ്സന്റെയും പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും യുജിസി നിർദേശിക്കുന്നു. 

ഇത്തരത്തിൽ പേരു വിവരം പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. മാനദണ്ഡം നടപ്പാക്കാത്ത സർവകലാശാലകൾ കേരളത്തിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള കാർഷിക സർവകലാശാല, ആരോഗ്യ സർവകലാശാല, സംസ്കൃത സർവകലാശാല, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, മലയാളം സർവകലാശാല എന്നീ സ്ഥാപനങ്ങളാണു മാനദണ്ഡങ്ങൾ നടപ്പാക്കാത്തത്.

Content Summary:

UGC Deadline Looms: 6 Kerala Universities Yet to Appoint Ombudspersons for Student Grievances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com