ADVERTISEMENT

കൊച്ചി ∙ യുഎസ് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്‌സ്, ഇന്റർനാഷനൽ ട്രേഡ് അഡ്‌മിനിസ്‌ട്രേഷൻ, യുഎസ് കമേഴ്‌സ്യൽ സർവീസ് ഇൻ ഇന്ത്യ, യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ എന്നിവർ ചേർന്ന് ഫെബ്രുവരി 17 ന് കൊച്ചിയിൽ സൗജന്യ യുഎസ് ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. കേരള സർക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഓവർസീസ് ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡുമായി (ഒഡിഇപിസി) ചേർന്നാണ് ഈ മേള നടത്തുന്നത്. കലൂർ ബാനർജി റോഡിലെ ശ്രീ ഗോകുലം കൺവൻഷൻ സെന്ററിലാണ് മേള.

അമേരിക്കയിൽ ബിരുദാനന്തര ബിരുദമോ ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമുകളോ പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. സന്ദർശകർക്ക് മേളയിൽ 18 യുഎസ് ഉന്നതവിദ്യാഭ്യാസ പ്രതിനിധികൾ, എജ്യുക്കേഷൻ യുഎസ്എ ഉപദേഷ്ടാക്കൾ, ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിൽ നിന്നുള്ള വിസ ഓഫിസർമാർ, നയതന്ത്രജ്ഞർ എന്നിവരുമായി നേരിട്ടു സംസാരിക്കാനും ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.മേളയിൽ പ്രവേശനം സൗജന്യമാണ്. റജിസ്ട്രേഷൻ നിർബന്ധം. ഈ ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം: https://www.odepc.net/events/edu-expo-2024/അമേരിക്കൻ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://www.usief.org.in/Study-in-the-US.aspx

ആഗോളതലത്തിൽ വിദ്യാർഥികൾക്ക് ഏറ്റവും നല്ല ആതിഥേയരായി യുഎസ് തുടരുന്നത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിന്റെയും വൈവിധ്യത്തിന്റെയും നൂതനരീതികളുടെയും ഫലമായാണെന്ന് ചെന്നൈയിലെ യുഎസ് കൗൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് പറഞ്ഞു. “അമേരിക്കൻ സർവകലാശാലകളെ കേരളത്തിലെ ഭാവി പങ്കാളികളുമായി ചേർക്കുകയാണ് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഗവേഷണവും ഉൾപ്പെടെയുള്ള ഗംഭീര അവസരങ്ങൾ തുറന്ന് കൊടുക്കുന്ന ബിരുദാനന്തര ബിരുദ പഠനത്തിലേക്ക് ഈ മേള വഴി കാട്ടും.’’ – ഹോഡ്‌ജസ് പറഞ്ഞു.

മേളയിൽ പങ്കെടുക്കുന്ന യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
1. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
2. ബ്രയന്റ് യൂണിവേഴ്സിറ്റി
3. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക
4. സിറ്റി യൂണിവേഴ്സിറ്റി ഓഫ് സിയാറ്റിൽ
5. ക്ലാർക്സൺ യൂണിവേഴ്സിറ്റി
6. ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റി
7. കെന്നസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
8. മേരിമൗണ്ട് യൂണിവേഴ്സിറ്റി
9. പാർക്ക് യൂണിവേഴ്സിറ്റി
10. പെൻ കോളജ് ഓഫ് ടെക്നോളജി
11. സെന്റ് ലൂയിസ് യൂണിവേഴ്സിറ്റി
12. സെന്റ് മേരീസ് യൂണിവേഴ്സിറ്റി ടെക്സാസ്
13. സുനി ബഫല്ലോ 
14. യൂണിവേഴ്സിറ്റി ഓഫ് അർകെൻസ
15. യൂണിവേഴ്സിറ്റി ഓഫ് സാൻ ഡീഗോ
16. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സാൻ അന്റോണിയോ
17. യൂണിവേഴ്സിറ്റി ഓഫ് യൂട്ടാ
18. യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസെൻ സ്റ്റൗട്ട്

Content Summary:

Explore Top US Graduate Programs in Kochi: Free Entry to the US Higher Education Fair This February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com