ADVERTISEMENT

മൃഗശാലയിലെ ജീവനക്കാരനും സിംഹവും തമ്മിലുള്ള വടംവലി മത്സരം സോഷ്യൽമിഡിയയിൽ ഹിറ്റ്. ജെയ് ബ്രൂവർ എന്ന മൃഗശാല സൂക്ഷിപ്പുകാരനാണ് സിംഹത്തിനെതിരെ മത്സരത്തിനിറങ്ങിയത്. സിംഹം കൂട്ടിനകത്തും ജെയ് പുറത്തുനിന്നുമാണ് വടം വലിച്ചത്.

രണ്ടു കൈകൾകൊണ്ട് ജെയ് വടംവലിക്കുമ്പോൾ അപ്പുറത്ത് നിന്ന് സിംഹം വായയിൽ കടിച്ചുപിടിച്ച് പിന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ തോൽവി സമ്മതിച്ച ജെയ് ‘ഞാൻ തോറ്റു’ എന്ന ബോർഡ് കൈയിൽപിടിച്ച് തോൽവി അംഗീകരിക്കുകയായിരുന്നു. സംഭവം കലക്കിയെന്ന് വിഡിയോ കണ്ടവർ കുറിച്ചു. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.

English Summary:

Video Of Tug Of War Between A Lion And Zookeeper Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com