ADVERTISEMENT

വന്യമൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പ്രചരിക്കുന്നുണ്ട്. ചില കാഴ്ചകൾ ചിരിപ്പിക്കുകയും മറ്റുചിലത് വേദനിപ്പിക്കുകയും ചെയ്യുന്നു. മുള്ളൻപന്നിയെ പിടിക്കാൻ പോയ പുള്ളിപ്പുലിക്ക് കിട്ടുന്ന മുട്ടൻപണിയും പിന്നീടുണ്ടായ ട്വിസ്റ്റും നിമിഷനേരം കൊണ്ടാണ് വൈറലായത്.

റോഡിലൂടെ നീങ്ങുകയായിരുന്ന മുള്ളൻപന്നിയെ പിടിക്കാനായി പിന്നിൽ തന്നെ പുള്ളിപ്പുലി ഉണ്ടായിരുന്നു. വളരെ പതുക്കെ നടന്നുനീങ്ങിയ മുള്ളൻപന്നി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലായതോടെ മുള്ളുകൾ വിടർത്തി. ഇതോടെ എത്രയും വേഗം കീഴ്പ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പുള്ളിപ്പുലി മുള്ളൻപന്നിക്കുമേൽ ചാടി വീണു. പക്ഷേ മുള്ളുകൾ കുടഞ്ഞ് മുള്ളൻപന്നി ഓടിരക്ഷപ്പെട്ടു. വായിലും ശരീരത്തിലും മുള്ളുകൾ തറച്ചതോടെ പുള്ളിപ്പുലി ഓട്ടം നിർത്തി. ശരീരത്തിലെ മുള്ളുകളെല്ലാം പറിച്ചുമാറ്റിയ ശേഷം പുള്ളിപ്പുലി മുള്ളൻപന്നിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

തനിക്ക് കിട്ടിയ ഭക്ഷണം ആർക്കും നൽകാതെ കഴിക്കാമെന്ന് കരുതി പുള്ളിപ്പുലി മരക്കൊമ്പിൽ കയറിയെങ്കിലും പിന്നാലെ കഴുതപ്പുലി എത്തി. പിന്നീട് കണ്ടത് ഇരുവരും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവിൽ കഴുതപ്പുലി അവിടെനിന്നും പിൻവാങ്ങുകയായിരുന്നു.

English Summary:

Wild Encounter: Leopard's Painful Battle with Porcupine Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com