ADVERTISEMENT

ഹൈലക്‌സിന്റെ മൈല്‍ഡ് ഹൈബ്രിഡ് വകഭേദം പുറത്തിറക്കി ടൊയോട്ട. ഹൈലക്‌സ് എംഎച്ച്ഇവി(മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) എന്നുപേരിട്ടിരിക്കുന്ന വാഹനം നേരത്തെ ആഫ്രിക്കയില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. യൂറോപിനുവേണ്ടിയുള്ള ഹൈലക്‌സ് എംഎച്ച്ഇവി തായ്‌ലൻഡിലാണ് ടൊയോട്ട നിര്‍മിക്കുന്നത്. 

2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള ഹൈലക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട ഇന്ധനക്ഷമതക്കും മലിനീകരണം കുറക്കുന്നതിനുമാണ് 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിരിക്കുന്നത്. ഹൈലക്‌സിന്റെ ഓഫ്‌റോഡ് കഴിവുകളെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല മാറ്റമെന്ന് നേരത്തെ തന്നെ ടൊയോട്ട വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ ഹൈലക്‌സ് എംഎച്ച്ഇവിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ മാത്രമാണ് ലഭ്യമാവുക. അടിസ്ഥാന വകഭേദങ്ങള്‍ ഭാവിയില്‍ ടൊയോട്ട വിപണിയിലെത്തിക്കും. 

700 എംഎം വരെ വെള്ളത്തില്‍ മുങ്ങിയാലും മുന്നോട്ടു പോവാന്‍ ഹൈലക്‌സിനെ സഹായിക്കും മൈല്‍ഡ് ഹൈബ്രിഡ് സെറ്റ്അപ്പ്. മികച്ച ടോര്‍ക്ക് അസിസ്റ്റ്, എളുപ്പത്തിലുള്ള സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പത്തു ശതമാനത്തോളം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ് എന്നിങ്ങനെ പോവുന്നു ഹൈലക്‌സിന്റെ ഹൈബ്രിഡ് സംവിധാനത്തിന്റെ മികവുകള്‍. 

യൂറോപില്‍ ആദ്യം ഇറങ്ങുന്ന ഹൈലക്‌സ് എംഎച്ച്ഇവി വൈകാതെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ടൊയോട്ട പുറത്തിറക്കും. ഹൈലക്‌സിന്റെ 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഫോര്‍ച്ച്യൂണര്‍ എസ്‌യുവി, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, ലാന്‍ഡ് ക്രൂസര്‍ 70 എന്നിവയിലും ഉപയോഗിച്ചിരിക്കുന്നത്. 

എംഎച്ച്ഇവി സാങ്കേതികവിദ്യയുള്ള 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണറിലും ഹൈലക്‌സിലും ടൊയോട്ട നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഹൈലക്‌സ് എംഎച്ച്ഇവി അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം എംഎച്ച്ഇവി(മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതില്‍ ഏതു മോഡലിനു ലഭിക്കുമെന്നു മാത്രം വ്യക്തമല്ല.

English Summary:

Auto News, Toyota Hilux MHEV revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com