ADVERTISEMENT

എക്‌സീറ്റർ/ലണ്ടൻ • ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ് പ്രവചിച്ചിരിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള വാരാന്ത്യം മഴയായിരിക്കുമെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു. പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ചിലയിടത്ത് വെയിലുള്ള കാലാവസ്ഥയും പ്രതീക്ഷിക്കാം. 

തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത കൂടുതല്‍. വടക്കന്‍ മേഖലയില്‍ ശരാശരി മഴ ലഭിക്കുകയോ അതല്ലെങ്കില്‍ വെയിലുള്ള കാലാവസ്ഥയോ ആയിരിക്കും. മഞ്ഞുവീഴ്ച ഏപ്രില്‍ മാസത്തിലും തുടരും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്കോട്‌ലൻഡിലെ  വിക്ക് മുതല്‍ എഡിന്‍ബര്‍ഗ് വരെയുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 4 ന് മഞ്ഞുവീഴ്ച അനുഭവപ്പെടും. ഏപ്രില്‍ 4 രാവിലെ മുതലായിരിക്കും തീവ്രമായ കാലാവസ്ഥ അനുഭവപ്പെടാന്‍ ആരംഭിക്കുക.

English Summary:

Met Office Warns of Easter Washout as Heavy Rain and Hail Set to Hit Region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com