ADVERTISEMENT

ദുബായ് ∙ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ മലയാളിക്കും ജർമൻ പൗരനും 8 കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചു. 

Read also : ബിഗ് ടിക്കറ്റ് വിജയിയെ തേടിയെത്തിയത് നിരവധി ഫോൺ വിളികൾ; പലതും സഹായം തേടി

12 വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കണ്ണൂർ സ്വദേശി മണി ബാലരാജാ(36)ണ് കോടികൾ നേടിയ മലയാളി. ഇദ്ദേഹം കഴിഞ്ഞ മാസം 23ന് ഒാൺലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 2 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു. ജീവിതത്തിൽ ഇത്രയും വലിയതൊന്നും നേടിയിട്ടില്ല. വളരെ സന്തോഷം തോന്നുന്നുവെന്നും ബൈക്ക് റേസിങ്ങിൽ പങ്കെടുക്കാറുള്ള മണി ബാലരാജ് പറഞ്ഞു. അടുത്തു തന്നെ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടിയ 211-ാമത്തെ ഇന്ത്യൻ പൗരനാണ്  ബാലരാജ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണ്.  ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഫ്‌ലിൻ, സിഒഒ രമേഷ് സിദാംബി, മോണ അൽ അലി തുടങ്ങിയവർ ചേർന്ന് നറുക്കെടുപ്പ് നടത്തി. ജർമൻ പൗരനായ ജർഗൻ അലോയിസ് മഷൗവർ ആണ് 10 ലക്ഷം ഡോളർ നേടിയ ജർമൻ പൗരൻ.

Conntent Summary: Malayali win 8 Crore prize in Duty Free Millennium Millionaire Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com