ADVERTISEMENT

മനാമ ∙ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ചതാണ് ബഹ്‌റൈനിൽ പ്രവാസിയായ ഷൈൻ നായരുടെ സ്റ്റാംപ്, നാണയ ശേഖരണത്തോടുള്ള ഇഷ്ടം.  പ്രവാസലോകത്ത് എത്തി 19 വർഷമായിട്ടും ഈ ഇഷ്ടം അഭംഗുരം തുടരുകയാണ് ഷൈൻ നായർ. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന പിതാവ് അയച്ച കത്തുകളിൽ നിന്നും ലഭിച്ച സ്റ്റാംപുകളിൽ നിന്നാണ് ഷൈൻ നായർക്ക് ഇത്തരത്തിൽ ഒരു ശേഖരണത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ‌ആ സ്റ്റാംപുകളിൽ ഒരുപോലെയുള്ളത് മറ്റു കൂട്ടുകാർക്കു കൊടുത്തിട്ടു  കൈവശം ഇല്ലാത്ത രാജ്യങ്ങളുടെ സ്റ്റാംപുകൾ വാങ്ങി സൂക്ഷിച്ചു.അന്ന് അതൊരു വിനോദം എന്ന രീതിയിൽ മുന്നോട്ടു പോയെങ്കിലും പലരും സ്കൂൾ കാലഘട്ടമൊക്കെ കഴിഞ്ഞപ്പോൾ അതൊക്കെ പാടെ ഉപേക്ഷിച്ചു മറ്റു പലതിലേക്കും തിരിഞ്ഞു.

stamp-collection-of-malayali

എന്നാൽ ഇപ്പോഴും ഷൈൻ അന്നത്തെ ആ സ്‌കൂൾ കുട്ടിയുടെ അതേ മനസ്സോടെ  സ്റ്റാംപ്, നാണയ ശേഖരണ രംഗത്ത് സജീവമായി തന്നെ തുടരുന്നു. വിനോദമെന്നതിൽ ഉപരി ഗൃഹാതുര സ്മരണ കൂടിയാണ് ഇതണെന്ന് ഷൈൻ പറയുന്നു. കൈവശമുള്ള ഓരോ സ്റ്റാംപും, നാണയങ്ങളും കാണുമ്പോൾ അവ തന്റെ അരികിലേക്ക് എത്തിച്ചേർന്ന കഥ തനിക്ക് ഓർമ്മിച്ചെടുക്കാൻ കഴിയുമെന്ന് ഷൈൻ പറയുന്നു.അതൊക്കെ  സമ്മാനിച്ചവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല, പക്ഷെ അവരെക്കുറിച്ചുള്ള ഓർമ്മകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഷൈൻ പറഞ്ഞു. എട്ടാം ക്ലാസ് മുതലാണ്  നാണയ ശേഖരണം ആരംഭിക്കുന്നത് പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ കറൻസി നോട്ടുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.സ്റ്റാംപ് ശേഖരണത്തിൽ ഇന്നും മറക്കാനാകാത്ത ശേഖരം വന്നു ചേർന്ന കഥ ഷൈനിന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്.

stamp-collection-of-malayali

1991 മെയ് മാസത്തിൽ തന്റെ ജന്മസ്‌ഥലമായ വേളാവൂർ എന്ന ചെറിയ ഗ്രാമത്തിൽ അയർലൻഡിൽ നിന്നും സു ബുള്ളോ (Sue Bulloug)h എന്നൊരു വിദേശ വനിത വന്നു. ആദ്യമായിട്ടാണ് ഒരു വിദേശ വനിതയെ  ഗ്രാമവാസികൾ അത്ര അടുത്ത് കാണുന്നതും, അവരോടു ഇടപഴകുന്നതും. അവർ അയർലൻഡിൽ പപ്പറ്റ് മെയ്ക്കിങ് ആൻഡ് ചിൽഡ്രൻ തീയറ്റർ അധ്യാപിക കൂടിയായിരുന്നു.

stamp-collection-of-malayali

കേരളത്തിലെ തനതു കലകളും, കലാരൂപങ്ങളും, കലാകാരന്മാരെയും കുറിച്ചൊക്കെ പഠിക്കാനാണ് ഇന്ത്യ ഗവണ്മെന്റ്ന്റെ അതിഥിയായി അവർ കേരളത്തിൽ എത്തുന്നത്. കൂട്ടത്തിൽ അവർ തിരുവനന്തപുരം ജവഹർ ബാലഭവനിൽ കുട്ടികളുടെ നാടകത്തെ കുറിച്ച് മനസിലാക്കാൻ ഒരു സന്ദർശനം നടത്തി.

stamp-collection-of-malayali

അന്ന് ഷൈനിന്റെ അമ്മാവനായ  ഹരിലാൽ അവിടെ നാടക അധ്യാപകനായിരുന്നു.അദ്ദേഹം വഴി വിദേശ വനിത ഷൈനിന്റെ വീട് സന്ദർശിക്കാനിടയായി.ഷൈനിന്റെ  കൈവശം അന്ന് 100 ഇൽ താഴെ സ്റ്റാംപുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതെല്ലാം   പഴയ ഒരു ഡയറിയിൽ ഒട്ടിച്ചു വച്ചിരുന്നു.വീട്ടിൽ വിരുന്നു  വന്ന വിദേശ വനിതയുടെ മുന്നിൽ ആറാം  ക്ലാസുകാരനായ ഷൈൻ  അഭിമാനത്തോടെ അതൊക്കെ കാണിച്ചുകൊടുത്തു. വളരെ കൗതുകത്തോടെ ഓരോ സ്റ്റാംപും നോക്കിക്കണ്ട അവർ അയർലൻഡിന്റെ സ്റ്റാംപുകൾ ഒന്നുമില്ലേ എന്ന് ഷൈനിനോട് ചോദിച്ചു. അങ്ങനെ ഒരു രാജ്യം തന്നെ ഉണ്ടോ എന്ന് അറിയാത്ത കാലം. പ

stamp-collection-of-malayali

ക്ഷെ പിന്നീട് അന്നത്തെ ആ ആറാം ക്ലാസ് കാരന്റെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതത്തോടെയാണ് ഇന്നും ഷൈൻ ഓർക്കുന്നത്. വിദേശ വനിത അയർലൻഡിൽ തിരികെ പോയിട്ട് ഷൈനിന് ഒരു പാർസൽ അയച്ചു കൊടുത്തു.സ്റ്റാൻലി ഗിബ്ബൺസിന്റെ ഒരു സ്റ്റാംപ് ആൽബവും  ഏകദേശം ആയിരത്തോളം വിദേശ സ്റ്റാംപുകളുമായിരുന്നു പാഴ്‌സലിൽ ഉണ്ടായിരുന്നത്. അവയിൽ പകുതിയും അവർ ഷൈനിന് വേണ്ടി മാത്രം  ശേഖരിച്ചവയായിരുന്നു.ബാക്കിയുള്ളത്  അയർലൻഡിലെ ഷോപ്പിൽ നിന്നും വാങ്ങിയതും. ഇന്നും അതൊക്കെ ഷൈൻ  നിധി പോലെ സൂക്ഷിക്കുന്നു. ഇപ്പോഴും അവരുമായി പലപ്പോഴും ഫെസ്ബുക്കിലൂടെ ആബന്ധം പുതുക്കാറുണ്ട് എന്നും ഷൈൻ പറഞ്ഞു. ഇപ്പോൾ ഷൈനിന്റെ ശേഖരത്തിൽ  175 ഇൽ പരം രാജ്യങ്ങളുടെ 5000 ഇൽ പരം വിദേശ സ്റ്റാംപുകളും, നാണയങ്ങളും ഉണ്ട്.

stamp-collection-of-malayali
stamp-collection-of-malayali

അവയിൽ പലതും വളരെ പുരാതനവും, അമൂല്യവും, വില മതിക്കാൻ കഴിയാത്തവയുമാണ്.അതുപോലെ 1968 മുതൽ തപാൽ വകുപ്പ് പുറത്തിറക്കിയ ഇന്ത്യയുടേയും, ബഹ്‌റൈന്‍റെയും ഒട്ടുമിക്ക ഫസ്റ്റ് ഡേ പോസ്റ്റൽ കവറും  (First Day Postal Cover) ഷൈനിന്റെ  ശേഖരത്തിലുണ്ട് . തിരുവിതാംകൂറിലെ നാണയങ്ങൾ, ഈസ്റ്റ് ഇന്ത്യ, ബ്രിട്ടിഷ് ഇന്ത്യ കാലഘട്ടത്തിലെയും, ബഹ്‌റൈന്‍റെ ആദ്യ കാല ചെമ്പു നാണയങ്ങളും കാഴ്ചക്കാർക്ക് വിസ്മയം പകരുന്നവയാണ്.ഷൈനിന്റെ താല്പര്യങ്ങൾ അറിയാവുന്ന  സുഹൃത്തുക്കളും, ബന്ധുക്കളും തന്നെയാണ് ദിനംപ്രതി  ഈ ശേഖരണം മുന്നോട്ടു കൊണ്ടുപോകാൻ ഷൈനിനെ  സഹായിക്കുന്നത്. ബഹ്‌റൈനിൽ വന്നതിനു ശേഷം ശേഖരണത്തിൽ കൂടുതൽ പുരോഗതി കൈവന്നതായും ഷൈൻ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് വേളാവൂർ സ്വദേശിയായ ഷൈൻ കഴിഞ്ഞ 19 വർഷമായി ബഹ്‌റൈനിലെ ദാദാഭായി ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.

stamp-collection-of-malayali
English Summary:

Stamp Collection of Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com