ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഏപ്രിൽ 4 ന് കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറാവാനുള്ള കരട് ഉത്തരവിന് കുവൈത്ത് കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. കരട് ഉത്തരവ് തിരഞ്ഞെടുപ്പ് തീയതിയുടെ അംഗീകാരത്തിനായി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അയച്ചതായും സർക്കാർ വക്താവ് അമർ അൽ അജ്മി അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ഉത്തരവിന് അംഗീകാരം നൽകിയത്. ഇതിൻ പ്രകാരം  മാർച്ച് 4 ന് സ്ഥാനാർത്ഥിത്വത്തിനുള്ള അപേക്ഷാ കാലയളവ് ആരംഭിക്കുന്നതോടെ അടുത്ത ഞായറാഴ്ച തിരഞ്ഞെടുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. 2024 -ലെ ദേശീയ തിരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

English Summary:

Kuwait Parliamentary Elections Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com