സായുധ സേനയെ ഏകീകരിക്കാനുള്ള തീരുമാനം യുഎഇയുടെ ചരിത്രത്തിലെ നിർണായക നിമിഷം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
Mail This Article
ദുബായ് ∙ സായുധ സേനയെ ഏകീകരിക്കാനുള്ള 1976 മേയ് 6-ലെ തീരുമാനം യുഎഇ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 48-ാമത് സായുധ സേനാ ഏകീകരണ ദിനത്തോടനുബന്ധിച്ചായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ഈ പരാമർശം. സായുധസേന കൈവരിച്ച ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ യുഎഇ ജനഹൃദയങ്ങളിൽ അത്യധികം അഭിമാനം നിറയ്ക്കുന്ന ഒരു സുപ്രധാന സന്ദർഭമായി അതിനെ എല്ലാവരും സ്മരിക്കുന്നു. ഇന്ന് വളരെ അഭിമാനത്തോടും ബഹുമാനത്തോടും കൂടി യുഎഇ സായുധ സേനയുടെ ഏകീകരണത്തിന്റെ 48-ാം വാർഷികം കൊണ്ടാടുന്നു.
യുദ്ധക്കളങ്ങളിലോ സമാധാന പരിപാലന ദൗത്യങ്ങളിലോ മാനുഷിക പ്രവർത്തനങ്ങളിലോ ആകട്ടെ സംഘടന, ആയുധം, കാര്യക്ഷമത, നിയുക്ത ചുമതലകളുടെ പ്രവർത്തനം എന്നിവയിൽ സായുധ സേന കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഈ സുപ്രധാന സന്ദർഭം എല്ലാവരിലും വളരെയധികം അഭിമാനം നിറയ്ക്കുന്നു. സ്ഥാപക പിതാവ്, പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അചഞ്ചലമായ പിന്തുണയോടെ നമ്മുടെ യൂണിയന്റെ ആണിക്കല്ല് സ്ഥാപിച്ചു. അഭേദ്യമായ ഒരു സായുധ സേനയെ സ്ഥാപിക്കാനുള്ള ഒരു യാത്രയ്ക്കുള്ള ആരംഭം കുറിക്കലായിരുന്നു അത്. നമ്മുടെ രാജ്യത്തിനുള്ള കവചം പരമാധികാരത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും എതിരായ ഏത് ഭീഷണികളെയും നേരിടാൻ കഴിയും. അവരുടെ പരിവർത്തനത്തിന്റെ യാത്രയിലുടനീളം സായുധ സേനയ്ക്ക് തുടർച്ചയായ പ്രസിഡന്റുമാരായ അന്തരിച്ച ഷെയ്ഖ് സായിദിന്റെയും ഷെയ്ഖ് ഖലീഫയുടെയും ശക്തമായ പിന്തുണ ലഭിച്ചു.നിലവിലെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കരുതലും ഇപ്പോഴുണ്ട് . നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹം നമ്മുടെ സായുധ സേനയുടെ വികസനത്തിന് നേതൃത്വം നൽകി.
രാജ്യത്ത് അഭിമാനം നിറയ്ക്കുകയും സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്ന തലത്തിലേക്കുള്ള ഉയർച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായി പ്രവർത്തിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രിസിഡൻഷ്യൽ കോർട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ആദ്യ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും അജ് മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യുഎഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് മുബാറക് ഫദൽ അൽ മസ്റൂയി എന്നിവർ 48-ാം സായുധ സേന ഏകീകരണ ദിനത്തിൽ ആശംസകൾ നേർന്നു.