ADVERTISEMENT

മുസന്ന ∙ പ്രവാസി വെൽഫെയർ മുസന്ന സംഘടിപ്പിച്ച മുസന്ന സൂപ്പർ കപ്പിൽ ഗാലന്‍റസ് എഫ്‌സി ഒമാൻ ജേതാക്കളായി. ഇന്ത്യൻ ഫുട്‌ബോൾ ടീം അംഗവും ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സി താരവുമായ റബീഹ് ടൂർണമെന്‍റ് ഉദ്ഘാടനം നിർവഹിച്ചു.

ഫൈനലിൽ മസ്‌കത്ത് ഹാമേഴ്‌സുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിൽ രണ്ട് കിക്കും സേവ് ചെയ്ത ഗാലന്‍റസ് എഫ്‌സി കീപ്പർ വിമൽ തന്നെയാണ് ടൂർണമെന്‍റിലെ മികച്ച കീപ്പർ. ടോപ്പ് ടെൻ ബർക മൂന്നാം സ്ഥാനവും ബ്രദേഴ്‌സ് ബർക നാലാം സ്ഥാനവും സ്വന്തമാക്കി.

ടൂർണമെന്‍റിലെ മികച്ച കളിക്കാരൻ ആയി നദീർ (മസ്‌കത്ത് ഹാമേഴ്‌സ്), ടോപ്പ് സ്‌കോറർ ആയി സഹദ് (ബ്രദേഴ്‌സ് ബർക), പ്രതിരോധ താരം ആയി നസീഫ് ഇരിക്കൂർ, കീപ്പറായി വിമൽ (ഗാലന്‍റസ് എഫ് സി) എന്നിവരെയും തിരഞ്ഞെടുത്തു. നിരവധി പേർ കളി കാണാൻ എത്തിയിരുന്നു. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും മുസന്ന പ്രവാസി വെൽഫെയർ ഭാരവാഹികൾ സമ്മാനിച്ചു.

English Summary:

Pravasi Welfare musannah Gallants FC Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com