ADVERTISEMENT

ഹൂസ്റ്റൺ ∙ പലസ്തീൻ അനുകൂല വിദ്യാർഥികള്‍  സ്റ്റാൻഫോർഡ് പ്രസിഡന്റിന്റെ ഓഫിസ് ഉപരോധിച്ചു. എന്നാൽ മൂന്നു മണിക്കൂറിനുള്ളിൽ, ക്യാംപസ് പൊലീസും സാന്താ ക്ലാര കൗണ്ടി ഷെരീഫിന്റെ ഡപ്യൂട്ടിമാരും നടപടി സ്വീകരിച്ചു. കെട്ടിടത്തിനുള്ളിൽ നിന്ന് പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ  ഉടൻ സസ്പെൻഡ് ചെയ്യുമെന്നും കൂടാതെ ബിരുദം നേടാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 15, 16 തീയതികളിൽ ബിരുദദാന ചടങ്ങുകൾ നടക്കുന്ന വിദ്യാർഥികളുടെ അവസാന ദിവസമായിരുന്നു ബുധനാഴ്ച.  ഇത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ലെന്ന് സ്റ്റാൻഫോർഡ് വക്താവ് ഡീ മോസ്റ്റോഫി പറഞ്ഞു.  

English Summary:

Pro-Palestinian Demonstrators Arrested at Stanford University After Occupying President’s Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com