എസ്എംഎ ബാധിച്ച കുഞ്ഞ് നിർവാണിനു പിന്തുണ നല്‍കി മന്ത്രി വീണാ ജോര്‍ജ്

nivaan
SHARE

പാലക്കാട് സ്വദേശികളായ സാരംഗിന്റേയും അതിഥിയുടേയും അപൂര്‍വ രോഗം ബാധിച്ച 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ ഇരുവര്‍ക്കും മന്ത്രി എല്ലാ പിന്തുണയുമറിയിച്ചു.

മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘ഇന്ന് ഉച്ച കഴിഞ്ഞാണ് സാരംഗും ഭാര്യ അതിഥിയും കൂടി എന്നെ കാണാന്‍ കുഞ്ഞ് നിര്‍വാണുമായി ഓഫീസിലെത്തിയത്. കുഞ്ഞിന് 15 മാസമാണ് പ്രായം. കുഞ്ഞിന് ടൈപ്പ് 2 എസ്എംഎ രോഗമാണ്. അപൂര്‍വ രോഗത്തിന് രണ്ട് വയസിന് മുമ്പെടുക്കേണ്ട മരുന്ന് ഇന്ത്യയില്‍ ലഭ്യമല്ലാത്തതാണ്. എന്നാല്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇത് എത്തിക്കാറുണ്ട്. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

Read: കുഞ്ഞ് നിർവാന് ജീവിതത്തിലേക്കു തിരിച്ചുവരാൻ വേണ്ടത് 17.4 കോടി; സുമനസ്സുകൾ സഹായിക്കണം
നിലവിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും സര്‍ക്കാരിന്റേതായ പിന്തുണ നല്‍കാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സായി എസ്എടിയെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

റജിസ്റ്റര്‍ ചെയ്ത 200 ഓളം പേരില്‍ 34 കുട്ടികള്‍ക്ക് രാജ്യത്ത് ലഭ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 10 പേര്‍ക്കും കോഴിക്കോട് 24 പേര്‍ക്കുമാണ് മരുന്നെത്തിച്ചത്.’

Content Summary: SMA affected baby Nirvaan's treatment support

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS