ADVERTISEMENT

വളരെ പെട്ടെന്ന് വ്യാപിക്കുന്ന കാൻസറുകളിൽ പ്രധാനപ്പെട്ടതാണ് കരളിലെ അർബുദം. ജനിതകഘടകങ്ങളും കുടുംബചരിത്രവും ഈ രോഗം വരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ബാഹ്യഘടകങ്ങളായ ജീവിത ശൈലി ഉൾ‍പ്പെടെയുള്ളവ രോഗകാരണങ്ങളിൽ പെടുന്നു.

80 മുതൽ 90 ശതമാനം കേസുകൾക്കും ബാഹ്യഘടകങ്ങളാണ് കാരണമെന്ന് പഠനങ്ങൾ പറയുന്നു.
അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, ജങ്ക്ഫുഡിന്റെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ദീർഘകാല ഉപയോഗം ഇവ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും കരളിലെ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി കൂടാതെ പോഷകങ്ങൾ ഒട്ടും അടങ്ങാത്ത ഭക്ഷണം, ചില രാസവസ്തുക്കളുമായുള്ള സമ്പർക്കം ഇവയെല്ലാം രോഗസാധ്യത വർധിപ്പിക്കും.


Representative image. Photo Credit:OlegEvseev/istockphoto.com
Representative image. Photo Credit:OlegEvseev/istockphoto.com

കരളിലെ അർബുദസാധ്യത വർധിപ്പിക്കുന്ന ശീലങ്ങൾ ഇവയാണ്:
∙അമിത മദ്യപാനം
മദ്യം ഉപയോഗിക്കുമ്പോൾ കരൾ അതിനെ ഒരു കാഴ്സിനോജനിക് സംയുക്തമായ അസെറ്റാൽഡിഹൈഡ് ആയി വിഭജിക്കുന്നു. അസെറ്റാൽഡിഹൈഡ്, ഡിഎൻഎ തകരാറിനും ഓക്സീകരണ സമ്മർദത്തിനും കാരണമാകുന്നു. രോഗപ്രതിരോധസംവിധാനത്തെയും ഇതു ബാധിക്കും. മദ്യം സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

∙സിഗരറ്റ്, പുകയില
കരൾ ഉൾപ്പെടെ ശരീരത്തിലെ ഒരുവിധം എല്ലാ അവയവങ്ങളെയും പുകവലി ബാധിക്കും. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പുകവലി കാരണമാകുന്നു.
പുകവലി, നോൺആൽക്കഹോളിക് ഫാറ്റി ലിവറിനും ലിവർ കാൻസറിനും കാരണമാകുന്നു.

Representative image. Photo Credit: peakSTOCK/istockphoto.com
Representative image. Photo Credit: peakSTOCK/istockphoto.com

∙പൊണ്ണത്തടി
അമിതഭാരവും പൊണ്ണത്തടിയും 13 ഇനം കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിലെ അർബുദവും ഇതിൽപെടുന്നു. ഏറെക്കാലം നീണ്ടു നിൽക്കുന്ന ഇൻഫ്ലമേഷനും ഇൻസുലിന്റെ സാധാരണയിലേക്കാള്‍ കൂടിയ അളവും പൊണ്ണത്തടി മൂലം ഉണ്ടാകും. വളർച്ചാഘടകങ്ങളും ലൈംഗിക ഹോർമോണുകളുടെയും അളവ് വർധിക്കുന്നു. ഈ മാറ്റങ്ങൾ കാൻസറിലേക്ക് നയിക്കും.

∙സുരക്ഷിതമല്ലാത്ത കുത്തിവയ്പുകൾ
ഹെപ്പറ്റൈറ്റിസ് ബി, സി ഇവ കരൾ രോഗകാരണങ്ങളാണ്. സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെ കാൻസർ വരാം. സ്റ്റെറിലൈസ് ചെയ്ത സൂചികളും സുരക്ഷിതമായ ആരോഗ്യമാർഗങ്ങളും ഉപയോഗിക്കേണ്ടത് രോഗം തടയാൻ പ്രധാനമാണ്.

ഭക്ഷണം
ചില ഭക്ഷണം ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് കരളിലെ അർബുദം ഉൾപ്പെടെയുള്ള വിവിധയിനം കാൻസറുകൾക്കും കാരണമാകുന്നു.
സ്മോക്കിങ്ങ്, സോൾട്ടിങ്ങ്, കാനിങ്ങ് മുതലായ മാര്‍ഗങ്ങളിലൂടെ പ്രിസർവ് ചെയ്യുന്ന വറുത്തതും ജങ്ക്ഫുഡും പ്രോസസ് ചെയ്തതുമായ ഭക്ഷണവും കാൻസർ സാധ്യത കൂട്ടും.

770518765

ലിവർ കാൻസർ എങ്ങനെ തടയാം?
കരളിലെ അർബുദം പൂർണമായും തടയാൻ സാധിക്കില്ല. എന്നാല്‍ ചില മാർഗങ്ങൾ പിന്തുടർന്നാൽ രോഗം തടയാൻ സാധിക്കും.
∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
∙ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കുക.
ഹെപ്പറ്റൈറ്റിസ് സി ഒഴിവാക്കുക.
∙കരൾ രോഗമോ, പൊണ്ണത്തടിയോ ഉണ്ടെങ്കിലോ അമിതമദ്യപാനശീലം ഉണ്ടെങ്കിലോ പതിവായി കാന്‍സർ നിര്‍ണയ പരിശോധനകൾ നടത്തുക.

പ്രമേഹവും ഫാറ്റിലിവറും കുറയ്ക്കാൻ ഹെൽത്തി ‍ഡ്രിങ്ക്: വിഡിയോ

English Summary:

These habits can increase the risk of liver cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com