പാന്‍ക്രിയാസിലെ അര്‍ബുദം: ഈ അസ്വാഭാവിക ലക്ഷണങ്ങള്‍ കരുതിയിരിക്കാം

pancreatic cancer
Photo Credit: Chinnapong/ Shutterstock.com
SHARE

‘നിശ്ശബ്ദ കൊലയാളി’ എന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അറിയപ്പെടുന്നത്. ഇതിന്‍റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ അത്ര തിരിച്ചറിയപ്പെടാറില്ല എന്നതാണ് കാരണം. നമ്മുടെ ദഹനത്തെ സഹായിക്കാനായി എന്‍സൈമുകളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഹോര്‍മോണുകളും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതുകൊണ്ടുതന്നെ പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം ദഹനസംവിധാനത്തെയാണ് ആദ്യം തന്നെ തകരാറിലാക്കുക. 

പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണെന്ന് ഗുരുഗ്രാം മെദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ആന്‍ഡ് ഹെപറ്റോബൈലിയറി സയന്‍സസിലെ കണ്‍സൽറ്റന്‍റ് ഡോ. ദീക്ഷ കപൂര്‍ ദ ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

1. അള്‍സറിനും പാന്‍ക്രിയാറ്റിറ്റിസിനും സമാനമായ ലക്ഷണങ്ങളാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം ഉണ്ടാക്കുക.

2. അര്‍ബുദം വളരുന്നതോടെ അടിക്കടി ഗ്യാസ് കെട്ടലുണ്ടാകും

3. വിശപ്പില്ലായ്മ

4. മനംമറിച്ചില്‍

5. ഛര്‍ദ്ദി

6. വയറില്‍ എന്തോ കത്തുന്നത് പോലുള്ള തോന്നല്‍

7. വയറും കാലുകളും വീര്‍ത്ത് വരല്‍. ഇതിനോട് അനുബന്ധിച്ച് വേദനയും ഉണ്ടാകാം. 

8. ചര്‍മത്തിന്‍റെയും കണ്ണുകളുടെയും നിറം മഞ്ഞയായി മാറല്‍

9. ക്ഷീണം, ദുര്‍ബലത

10. വയറില്‍ തുടങ്ങി ശരീരത്തിന്‍റെ പുറത്തേക്ക് നീളുന്ന വേദന

11. പ്രത്യേകിച്ച് കാരണമില്ലാത്ത ഭാരനഷ്ടം

12. കടുത്ത നിറത്തിലെ മൂത്രവും നിറം കുറഞ്ഞ മലവും

13. പെട്ടെന്നുണ്ടാകുന്ന പ്രമേഹരോഗനിര്‍ണയവും നിയന്ത്രിക്കാനാകാത്ത പ്രമേഹവും

Read Also: വയറ്റില്‍ നിന്ന് പോകുന്നതിലെ ഈ ആറ് മാറ്റങ്ങള്‍ കൊളോറെക്ടല്‍ അര്‍ബുദത്തിന്‍റേതാകാം

പുകവലി, പ്രമേഹം, പാന്‍ക്രിയാറ്റിറ്റിസ്, അമിതവണ്ണം, പ്രായാധിക്യം എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ സാധ്യതയേറ്റുന്ന ഘടകങ്ങളാണ്. പുകവലി നിര്‍ത്തിയും ശരീരഭാരം കുറച്ചും പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളുമെല്ലാം അടങ്ങുന്ന ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുത്തും ഈ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാവുന്നതാണ്.

Content Summary: Pancreatic Cancer:  Unusual Symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS