ADVERTISEMENT

വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും വിശക്കാറുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഭക്ഷണം, ഹോർമോണുകൾ, ഭക്ഷണസമയം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങളാകാം ഈ വിശപ്പിനു പിന്നിൽ. വിശപ്പകറ്റാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ഈ കഴിപ്പ് ശരീരഭാരം കൂടാൻ കാരണമാകും. ഭക്ഷണം കഴിച്ച ശേഷമുള്ള ഈ വിശപ്പ് അകറ്റാൻ ആദ്യം ഇതിന്റെ കാരണങ്ങൾ അറിയുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ വിശക്കുന്നതെന്നും ഇതിന് പരിഹാരം എന്ത് എന്നുമറിയാം.

∙പ്രോട്ടീന്റെയും ഫൈബറിന്റെയും കുറവ്
വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ടവയാണ് മാംസ്യ (Protein) വും നാരുക (Fibre)ളും അനാവശ്യമായി വിശക്കുന്നത് തടയാൻ ഇവയ്ക്ക് സാധിക്കും. അതുകൊണ്ട് ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

390726790
Representative image. Photo Credit:Kiefer Pix/Shutterstock.com

∙ദാഹം
വിശപ്പിനെയും ദാഹത്തെയും തമ്മിൽ ചിലപ്പോൾ തിരിച്ചറിയാൻ പറ്റാതെ വരും. പല സമയങ്ങളിലും ദാഹിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കും. വിശക്കുമ്പോൾ വെള്ളം കുടിച്ചു നോക്കൂ. മികച്ച ഒരു കലോറി ഫ്രീ പരിഹാരം കൂടിയാണിത്.

∙വേഗത്തിൽ കഴിക്കുക
ഭക്ഷണം ശരിയായി ചവയ്ക്കാതെ വളരെ പെട്ടെന്ന് ധൃതിയിൽ കഴിച്ചാൽ വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഭക്ഷണം ഓരോ വായും ആസ്വദിച്ച്, ചവച്ചരച്ച് കഴിക്കുക.

∙അമിത വ്യായാമം
വ്യായാമം ചെയ്യുമ്പോൾ നമ്മള്‍ കരുതുന്നതിലുമധികം കാലറി ശരീരത്തിന് ആവശ്യമായി വരും. കഠിനവ്യായാമങ്ങളിൽ ഏർപ്പെടുക ആണെങ്കിൽ വയറു നിറയ്ക്കാൻ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് കാലറി ശരീരത്തിലെത്തിയില്ലെങ്കിൽ അത് വ്യായാമത്തെയും ബാധിക്കും.

Representative image. Photo Credit:PixelsEffect/istockphoto.com
Representative image. Photo Credit:PixelsEffect/istockphoto.com

∙രക്തത്തിലെ പഞ്ചസാര
വിശപ്പും ഭക്ഷണത്തോടുള്ള ആസക്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലുണ്ടാകുന്ന പാർശ്വഫലങ്ങളാണ് പ്രമേഹരോഗിയാണെങ്കിലും പ്രീഡയബെറ്റിക് ഘട്ടത്തിലാണെങ്കിലും പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.

ചെയ്യേണ്ടത്
∙ആരോഗ്യകരമായ, പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിച്ച് ദിവസം തുടങ്ങാം.
∙അവശ്യപോഷകങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കൃത്യസമയത്തു തന്നെ കഴിക്കുക.
∙ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
∙ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുക.
∙വളരെ സാവധാനത്തിൽ, ചവച്ചരച്ച് ഭക്ഷണം കഴിക്കുക.
∙സ്ട്രെസ്സ് നിയന്ത്രിക്കുക. നന്നായി ഉറങ്ങുക.
∙ഭക്ഷണം കഴിക്കുന്ന സമയത്ത് തടസങ്ങൾ ഒഴിവാക്കുക.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Not Satisfied After Supper? Here's How to Decode Your Persistent Hunger Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com