ADVERTISEMENT

ഒന്നിലും ഒരു താത്‌പര്യമില്ലായ്‌മ. കാരണമറിയാത്ത വിഷാദം. ക്ഷീണം. പ്രതീക്ഷകളില്ലാത്ത അവസ്ഥ. ഒരു കാര്യത്തിനും ഊര്‍ജ്ജമില്ലായ്‌മ. ചിന്തിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ബുദ്ധിമുട്ട്‌. ആത്മഹത്യയെ കുറിച്ചും മരണത്തെ കുറിച്ചുമുള്ള നിരന്തര ചിന്ത. പ്രതികൂലമായ മാനസികാവസ്ഥ എന്നിങ്ങനെ വിഷാദരോഗത്തെ അടയാളപ്പെടുത്തുന്ന പല ലക്ഷണങ്ങളുമുണ്ട്‌. 
മനസ്സിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന്‌ പോകുക നിസ്സാരമല്ല. ഒരു പ്രൊഫഷണല്‍ മനശാസ്‌ത്ര വിദഗ്‌ധന്റെ സഹായം ഈ ഘട്ടത്തെ തരണം ചെയ്യാന്‍ ആവശ്യമാണ്‌. വിഷാദരോഗമുള്ളവര്‍ ഇനി പറയുന്ന എട്ട്‌ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന്‌ മനശാസ്‌ത്ര വിദഗ്‌ധയും തെറാപിസ്റ്റുമായ അലിസണ്‍ സെപോനര തന്റെ ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു.

1. പ്രശ്‌നങ്ങളെ അവഗണിക്കുന്നത്
മാനസികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതൊക്കെ നിന്റെ തോന്നലാണ്‌ എന്ന്‌ പറഞ്ഞ്‌ അവഗണിക്കാനാണ്‌ പലരും പറയാറുള്ളത്‌. പക്ഷേ, അങ്ങനെ അവഗണിച്ചത്‌ കൊണ്ട്‌ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ല. ഇതിനാല്‍ പ്രശ്‌നങ്ങളെ അവഗണിക്കാതെ അവയെ നേര്‍ക്കുനേര്‍ നിന്ന്‌ അഭിമുഖീകരിക്കേണ്ടത്‌ അത്യാവശ്യമാണ്.

Representative image. Photo Credit: Max kegfire/Shutterstock.com
Representative image. Photo Credit: Max kegfire/Shutterstock.com

2. ക്രമം തെറ്റിയുള്ള ഉറക്കം
നാഡീവ്യൂഹ വ്യവസ്ഥയെ ശാന്തമാക്കി വയ്‌ക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണ്. വൈകി ഉറങ്ങുന്നത് ഉറക്കക്രമത്തെ തകിടം മറിച്ച് വിഷാദരോഗ ലക്ഷണങ്ങൾ രൂക്ഷമാക്കും .

Read also: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്

3. വീടിനുള്ളിൽ അടച്ചിരിക്കുന്നത്
വീടിനുള്ളിൽ അടച്ച് പൂട്ടിയിരിക്കാതെ പുറത്തേക്കിറങ്ങി പ്രകൃതി ദൃശ്യങ്ങൾ കാണുകയും മനുഷ്യരോട് ഇടപെടുകയും വേണം. ഇത് വിഷാദരോഗത്തെ ലഘൂകരിക്കാൻ സഹായിക്കും.

4. വിഷാദപൂർണ്ണമായ വാർത്തകളിൽ മുഴുകിയിരിക്കുന്നത്
ചാനലുകളിലും പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ നമ്മെ ഞെട്ടിക്കുന്നതും പരിഭ്രാന്തി പടർത്തുന്നതും സങ്കടപ്പെടുത്തുന്നതുമായ വാർത്തകളാണ് കൂടുതലും. ഇതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ല. അത്തരം വാർത്തകളിൽ നിന്ന് അകലം പാലിച്ച് അൽപം കൂടി പോസിറ്റീവായ വാർത്തകൾ കാണുകയും കേൾക്കുകയും വേണം.

Representative image. Photo Credit: Prostock-Studio/istockphoto.com
Representative image. Photo Credit: Prostock-Studio/istockphoto.com

5. വികാരങ്ങളിൽ നിന്ന് ഒളിച്ചോടൽ
നമ്മെ അസ്വസ്‌ഥരാക്കുന്ന ചിന്തകളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടി വീഡിയോ ഗെയിമുകളിലോ സാമൂഹിക മാധ്യമങ്ങളിലോ മനസ്സർപ്പിച്ച് ഇരിക്കരുത്. മനസ്സിൽ കൂന കൂട്ടി വയ്ക്കുന്ന വികാരങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് പിന്നെ നയിക്കാം. ദുഖവും സന്തോഷവും സ്നേഹവുമൊക്കെ കഴിവതും പ്രകടിപ്പിക്കാൻ ശ്രമിക്കുക.

6 പശ്ചാത്താപം
നമ്മുടെ വിഷാദരോഗത്തെ കുറിച്ച് പശ്ചാത്താപം തോന്നരുത്. ഇതൊരു മാനസികാവസ്‌ഥ മാത്രമാണെന്നും ഇതും കടന്നു പോകുമെന്നും വിചാരിക്കുക. സ്വയം കുറ്റപ്പെടുത്താതെ ചിന്തകളെയും വികാരങ്ങളെയും അഭിമുഖീകരിച്ച് നമ്മുടെ മാനസികാവസ്‌ഥ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആരായുക.

7 മറ്റുള്ളവരുമായി താരതമ്യം
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ജീവിതത്തെ നോക്കി കാണുന്നതിനുള്ള അനാരോഗ്യകരമായ ഒരു മാർഗ്ഗമാണ്. ഓരോരുത്തരുടെയും ജീവിത വഴികൾ വ്യത്യസ്‌തമാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണ് വേണ്ടത്.

8 ഒറ്റയ്‌ക്ക് നേരിടാമെന്ന ചിന്ത
വിഷാദരോഗത്തെ നേരിടാൻ ചുറ്റുമുള്ളവരുടെ പിന്തുണ വളരെ പ്രയോജനപ്രദമാണ്. വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഈ ഘട്ടത്തിൽ കൈത്താങ്ങാകും. ഇവരുടെ സഹായം തേടാവുന്നതാണ്. ശരീരത്തിന്റെ രോഗത്തെ ചികിത്സിക്കുന്നതുപോലെ തന്നെയാണ് മനസ്സിന്റെ രോഗത്തെയും ചികിത്സിക്കുന്നത്. ഇതിനാൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാനും മടിക്കേണ്ടതില്ല.

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്കുകൾ: വിഡിയോ

English Summary:

8 Detrimental Habits to Avoid When Battling Depression, Advice from Psychologist Alison Seponara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com