ADVERTISEMENT

ക്ലാസിലോ ജോലി സ്ഥലത്തോ ഒക്കെ ഇരിക്കുമ്പോള്‍ മുടി പിടിച്ച്‌ വലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ശ്രദ്ധിച്ച്‌ വായിക്കുക. ഈ വിചിത്രമായ സ്വഭാവത്തിന്‌ വൈദ്യശാസ്‌ത്രത്തില്‍ ഒരു പേരുണ്ട്‌. ട്രിക്കോടില്ലോമാനിയ. ഈ മാനസികരോഗാവസ്ഥയുള്ളവര്‍ക്ക്‌ തലമുടി, കണ്‍പീലികള്‍, പുരികം, കൈകാലുകളിലെ മുടി എന്നിവയെല്ലാം പിടിച്ച്‌ വലിക്കാനുള്ള ശക്തമായ ത്വരയുണ്ടാകും. ഇത്‌ മൂലം മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരുമുണ്ട്‌.

തങ്ങളുടെ പ്രവര്‍ത്തിയുടെ പരിണിതഫലത്തെ കുറിച്ച്‌ ബോധവാന്മാരാണെങ്കിലും ട്രിക്കോടില്ലോമാനിയ രോഗികള്‍ക്ക്‌ ഈ സ്വഭാവം നിയന്ത്രിക്കാന്‍ സാധിക്കില്ല. മുടിയില്‍ പിടിച്ച്‌ വലിക്കുമ്പോഴേ അവര്‍ക്കൊരു ആശ്വാസവും സംതൃപ്‌തിയുമൊക്കെ തോന്നൂ. ഒബ്‌സസീവ്‌ കംപല്‍സീവ്‌ ഡിസോഡര്‍ അഥവാ ഒസിഡികളില്‍ പെടുന്ന ഒന്നാണ്‌ ട്രിക്കോടില്ലോമാനിയ.

961888448

ഈ മാനസികപ്രശ്‌നത്തിന്‌ പിന്നിലുള്ള ശരിയായ കാരണത്തെ കുറിച്ച്‌ ഇനിയും ശാസ്‌ത്രലോകത്തിന്‌ അറിയില്ല. എന്നാല്‍ ജനിതകപരവും പാരിസ്ഥിതികപരവും മനശാസ്‌ത്രപരവുമായ ഘടകങ്ങള്‍ ഇതിന്‌ പിന്നിലുണ്ടെന്ന്‌ കരുതപ്പെടുന്നു. തലച്ചോറിലെ പാത്ത്‌ വേകളിലുണ്ടാകുന്ന നാഡീവ്യൂഹപരമായ താളപ്പിഴകളും തടസ്സങ്ങളും ഈ വിചിത്ര സ്വഭാവത്തിലേക്ക്‌ ചിലരെ നയിക്കാം. സമ്മര്‍ദ്ധവും ജീവിതത്തിലുണ്ടാകുന്ന ചില ആഘാതങ്ങളും ഇതിനുള്ള ട്രിഗര്‍ ആകാമെന്നും മനശാസ്‌ത്രവിദഗ്‌ധര്‍ പറയുന്നു. ചിലതരം വികാരങ്ങളെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗമായിട്ടാകാം ഇതിന്റെ തുടക്കം. പിന്നീട്‌ ഇതൊരു ശീലമായി മാറുന്നു.

കോഗ്നിറ്റീവ്‌ ബിഹേവിയറല്‍ തെറാപ്പി, ഹാബിറ്റ്‌ റിവേര്‍സല്‍ തെറാപ്പി പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ്‌ ട്രിക്കോടില്ലോമാനിയ രോഗികളെ ചികിത്സിക്കുന്നത്‌. ഈ സ്വഭാവത്തിലേക്ക്‌ നയിക്കുന്ന ട്രിഗറുകളെ കണ്ടെത്താനും രോഗിയുടെ സമ്മര്‍ദ്ദത്തെയും വൈകാരിക പ്രശ്‌നങ്ങളെയും മറ്റ്‌ വഴികളിലൂടെ പരിഹരിക്കാനും ഡോക്ടര്‍മാര്‍ ശ്രമിക്കും. ഉത്‌കണ്‌ഠയിലും വിഷാദത്തിലും ഊന്നിയ ട്രിക്കോടില്ലോമാനിയക്ക്‌ സെലക്ടീവ്‌ സെറോടോണിന്‍ റീഅപ്‌ടേക്‌ ഇന്‍ഹിബിറ്ററുകള്‍(എസ്‌എസ്‌ആര്‍ഐ) പോലുള്ള മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

English Summary:

Why You Can't Stop Pulling Your Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com