ഇന്നിവിടെ പാലുകാച്ചൽ; സഫലമാകുന്നത് വർഷങ്ങളുടെ പ്രവാസ അധ്വാനം

HIGHLIGHTS
  • അന്യനാട്ടിലെ തന്റെ ദീർഘവർഷങ്ങളുടെ അധ്വാനത്തിന്റെ പ്രതീകമായി നാട്ടിലെ വീട് മാറണം
housewarming-kalanjoor-ext
SHARE

കാലടിക്കടുത്ത് കാഞ്ഞൂരാണ് പ്രവാസിയായ ജിനു പാപ്പച്ചന്റെയും കുടുംബത്തിന്റെയും പുത്തൻ വീട്. ഇന്നിവിടെ പാലുകാച്ചലാണ്. ഒരു ചെറിയ വീട്ടിൽ ജനിച്ചു വളർന്നു, കടൽ കടന്നു പോയയാളാണ് ജിനു. കടന്നു വന്ന ഓർമകളുടെ സ്മാരകമായ ആ പഴയ വീട് നിലനിർത്തി, അതിനു വശത്തായാണ് ഈ പുതിയ വീട് പണിതത്.

സ്ട്രക്ചർ പണി അൽപം തുടങ്ങിയ സമയത്താണ്, ഒരു സുഹൃത്ത് വഴി ജിനു, ഡിസൈനർ ഷിന്റോയെ പരിചയപ്പെടുന്നത്. ഷിന്റോയുടെ മുൻവർക്കുകൾ കണ്ടിഷ്ടമായി അങ്ങനെ പണി അദ്ദേഹത്തെ എൽപിക്കുകയായിരുന്നു. സ്ട്രക്ചറിലും പ്ലാനിലും അകത്തളങ്ങളിലും ഭേദഗതികൾ വരുത്തിയാണ് ഷിന്റോ വീടുപണി ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

housewarming-kalanjoor

യൂറോപ്യൻ വീടുകളെ അനുസ്മരിപ്പിക്കുന്ന എലിവേഷനാണ് വീടിനുള്ളത്. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇതുവഴി രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് മേൽക്കൂരയ്ക്ക് താഴെ അറ്റിക് സ്‌പേസ് ലഭിച്ചു. ഇത് മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. രണ്ട്,  മേൽക്കൂരയിൽ നിന്നുള്ള ചൂട് നേരിട്ടു അകത്തേക്കു കടക്കാത്തതുണ്ട് ഉള്ളിൽ ചൂടും കുറയുന്നു. വൈറ്റ്, ഗ്രേ, ബ്ലൂ നിറങ്ങളിലുള്ള ഓടുകളാണ് മേൽക്കൂരയ്ക്ക് ചാരുത പകരുന്നത്.

housewarming-kalanjoor-today-living

അകത്തളങ്ങൾ കന്റെംപ്രറി ശൈലിയിലൊരുക്കി. പോർച്ച്,സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി, കവേർഡ് ടെറസ് എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഇറ്റാലിയൻ മാർബിൾ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

housewarming-kalanjoor-living

ഫർണിച്ചറുകൾ അകത്തളങ്ങളുമായി ഇഴുകിച്ചേരുന്നതിന്റെ രഹസ്യം കസ്റ്റമൈസേഷനാണ്. പ്ലൈവുഡ്, വെനീർ എന്നിവയാണ് ഫർണിഷിങ്, പാനലിങ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചത്. അകത്തളത്തിൽ പലയിടത്തായുള്ള ഹൈലൈറ്റർ ഭിത്തികളിൽ ഗോൾഡൻ  മെറ്റാലിക് ഫിനിഷുള്ള പെയിന്റ് കാണാം.

housewarming-kalanjoor-dine

ഡൈനിങ്ങിൽ നിന്നും പുറത്തെ പാറ്റിയോ സ്‌പേസിലേക്കിറങ്ങാം. വീട്ടിൽ ഒത്തുചേരലുകൾക്കും മറ്റും വേദിയാകാൻ പറ്റിയയിടമാണിത്.

housewarming-kalanjoor-today-upper

പാൻട്രി കിച്ചനും വർക്കിങ് കിച്ചനും പ്രത്യേകമുണ്ട്. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

housewarming-kalanjoor-bed

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ മുറികളിൽ സജ്ജം.

ഗൾഫ് മലയാളികൾ എന്നായാലും നാട്ടിലേക്ക്  മടങ്ങി എത്തേണ്ടവരാണ്. അന്യനാട്ടിലെ തന്റെ ദീർഘവർഷങ്ങളുടെ അധ്വാനത്തിന്റെ പ്രതീകമായി നാട്ടിലെ വീട് മാറണം എന്ന വീട്ടുകാരന്റെ തികച്ചും സ്വകാര്യമായ ആഗ്രഹവും നാളെ ഇവിടെ നിറവേറ്റപ്പെടുകയാണ്..

‌Project Facts

Location- Kanjoor, Kaladi

Plot- 23 cents

Area- 3600 SFT

Owner- Jinu Pappachan

Plan & Elevation- Antu Paulose

Designer- Shinto Varghese 

Concept Design Studio, Ernakulam 

Ph- +914844864633

Y.C- Feb 2021

English Summary- Kerala Housewarming; Kerala Home Tour, Plans

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA