തൃശൂർ കിഴുപ്പിള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വീട് സഹോദരന്മാർ തന്റെ സഹോദരിക്കുവേണ്ടി രൂപകൽപന ചെയ്തുനൽകിയതാണ്. 65 സെന്റിലായി L ഷേപ്ഡ് പ്ലോട്ടിലുള്ള പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുത്തൻ വീട് പണിതത്. റോഡിനോട് ചേർന്നാണ് പഴയ വീട് നിലനിന്നിരുന്നത്. ഇത് പൊളിച്ചതിലൂടെ അത്യാവശ്യം മുറ്റവും പുതിയ വീടിനു ലഭിച്ചു.

മോഡേൺ+ സമകാലിക ശൈലികളുടെ മിശ്രണമാണ് വീടിന്റെ ആകെത്തുക. ടൈൽ പാകിയ മുറ്റവും, പില്ലറുകളിലെ സ്റ്റോൺ ക്ലാഡിങ്ങും നീളൻ ഡിസൈനുമെല്ലാം പുറംകാഴ്ച മനോഹരമാക്കുന്നു.

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2830 ചതുരശ്രയടിയിൽ വിന്യസിച്ചത്. ലാളിത്യവും സൗന്ദര്യവും നിറയുന്ന അകത്തളങ്ങളാണ് ഹൈലൈറ്റ്. വീടിനോട് ചേർന്ന് പോർച്ച് വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ അൽപം മാറ്റി 40 ചതുരശ്രയടിയിൽ സിറ്റൗട്ടും പോർച്ചും കൊടുത്തു. 2 വണ്ടികൾ സുഖമായി പാർക്ക് ചെയ്യാൻ പാകത്തിനാണ് പോർച്ച്.

അകത്തേക്ക് കയറുമ്പോൾ ഫാമിലി ലിവിങും ഡൈനിങ്ങും ഡബിൾ ഹൈറ്റിലാണ്. അതിനാൽ നല്ല വിശാലത അനുഭവപ്പെടും. ടെറസിലേക്ക് കയറാൻ ബ്രിഡ്ജ് പോലെ കൊടുത്തത് പുറംകാഴ്ചയിൽ ഡിസൈൻ എലമെന്റായും വർത്തിക്കുന്നുണ്ട്. ഡബിൾ ഹൈറ്റിൽ കൊടുത്ത ജനാലകളിൽ നിന്നുള്ള വെളിച്ചം അകത്തളങ്ങൾ പ്രകാശമാനമാക്കുന്നു.പഴയ വീട്ടിൽ ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ പുതുക്കിയെടുത്ത് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.

ടെറസിലേക്ക് കയറാൻ ബ്രിഡ്ജ് പോലെ കൊടുത്തത് പുറംകാഴ്ചയിൽ ഡിസൈൻ എലമെന്റായും വർത്തിക്കുന്നുണ്ട്.

എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യമൊരുക്കി. പഴയ വീട്ടിൽ ഉപയോഗിച്ചിരുന്ന കട്ടിൽ മോഡിഫൈ ചെയ്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഹെഡ്റെസ്റ്റിൽ ക്ലാഡിങ്ങും പാനലിങ്ങും കൊടുത്ത് മുറികൾ വ്യത്യസ്തമാക്കി.

Project facts

Location- Kizhuppillikara, Thrissur
Plot- 65 cent
Area- 2830 SFT
Owner- Basheer Bhava
Design- Jaseer PK, Naseer CK
Adams Builders & Developers
Mob- 9744222481
Y.C- 2020
English Summary-Kerala Home Plan Design