ADVERTISEMENT

കോവിഡ് കാലം സൃഷ്‌ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 'ബജറ്റ് വീടുകൾ' എന്ന ആശയം 'കോസ്റ്റ് ഇഫക്റ്റിവ്' വീടുകൾ എന്ന പ്രായോഗിക ചിന്തയിലേക്ക് വഴിമാറുന്നതും 2023ൽ ദൃശ്യമായി. 2023 ൽ പ്രസിദ്ധീകരിച്ച, മികച്ച പ്രേക്ഷകപ്രതികരണം നേടിയ 6 വീടുകൾ സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

അവിശ്വസനീയം! വെറും 8 ലക്ഷത്തിന് സൂപ്പർ വീട്; പ്ലാൻ

8-lakh-home-malappuram

10 ലക്ഷം രൂപയിൽ താഴെ വീടുകൾ ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ സ്വപ്നവീടിന്റെ കഥ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് അനീഷിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നക്കൂട്.

സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം, കിച്ചൻ എന്നിവയാണ് 500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

8-lakh-home-malappuram-side

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇതിന് സമാന്തരമായി രണ്ടു കിടപ്പുമുറികൾ വിന്യസിച്ചു. അത്യാവശ്യം വലുപ്പമുള്ള മുറികളും കിച്ചനുമാണ് നിർമിച്ചത്.

8-lakh-home-malappuram-interior

ചെലവ് കുറഞ്ഞ വീട് എന്നുകരുതി ഗുണനിലവാരത്തിൽ കടുംവെട്ടുകൾ ഉണ്ടായിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധേയം.

പൂർണരൂപം വായിക്കാം

***

മുടക്കിയ തുക മുതലായി! ചെറിയ കുടുംബത്തിന് പറ്റിയ വീട്

19-lakh-home

തൃശൂർ കൊടുങ്ങല്ലൂരാണ് റിയാസിന്റെ പുതിയ വീട്.  17 ലക്ഷം രൂപയായിരുന്നു ബജറ്റ് നിശ്ചയിച്ചത്. അതിനുള്ളിൽ ഒതുങ്ങുന്ന കൊച്ചുവീട് മതി.

19-lakh-home-yard

മേൽക്കൂര നിരപ്പായി വാർത്തശേഷം  ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ചരിഞ്ഞ മേൽക്കൂരയ്ക്കടിയിൽ ചെറിയ സ്‌റ്റോറേജ് സ്‌പേസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ മുകളിലേക്ക് വിപുലപ്പെടുത്തണമെങ്കിൽ അതുമാകാം.

ചതുരശ്രയടി പരമാവധി കുറച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. സിറ്റൗട്ട്, പോർച്ച് എന്നിവ ആവശ്യമില്ല, അതിനാൽ അവ ഒഴിവാക്കി.ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

19-lakh-home-kitchen

സാധനങ്ങളുടെ വിലക്കയറ്റം മൂലവും മറ്റ് അപ്രതീക്ഷിത ചെലവുകൾ മൂലവും രണ്ടു ലക്ഷം കൂടി അധികം ചെലവായി. അങ്ങനെ 19 ലക്ഷം രൂപയ്ക്ക് 'കടമില്ലാത്ത, മനഃസമാധാനമുള്ള വീട്' പൂർത്തിയാക്കാനായി.

പൂർണരൂപം വായിക്കാം

***

എന്താ ഭംഗി! ഇത് സമൂഹമാധ്യമങ്ങളിൽ താരമായ വീട്

saradavihar

തൃശൂരിലെ പ്രശസ്ത തറവാടുകളിൽ ഒന്നായിരുന്നു ശാരദവിഹാർ. 70 വർഷത്തിലേറെ പഴക്കമുള്ള തറവാടിന്റെ പരമ്പരാഗത പ്രൗഢി നിലനിർത്തി കാലോചിതമായി നവീകരിച്ച കഥയാണിത്. 

ക്യാന്റിലിവർ ശൈലിയിൽ തള്ളിനിൽക്കുന്ന ബോക്‌സും അതിലെ ലൂവർ ജാലകങ്ങളും വെട്ടുകല്ല് ക്ലാഡിങ് ചെയ്ത ഭിത്തിയും പഴയ ഓടുവിരിച്ച മേൽക്കൂരയുമാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്.

saradavihar-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെ. മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാത്‌റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3100 ചതുരശ്രയടിയാണ് വിസ്തീർണം.

saradavihar-court

വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് പുറത്തെ ഗ്രീൻ കോർട്യാർഡാണ്.  പുതിയതായി കാണുന്നവർക്ക് ഇത് നവീകരിച്ച വീടാണെന്ന് മനസ്സിലാവുകയില്ല എന്നതാണ് രൂപകൽപനയിലെ മാജിക്.

പൂർണരൂപം വായിക്കാം

***

ലളിതം, ഹരിതാഭം, സുന്ദരം; ആരും കൊതിക്കുന്ന വീട്

iringalakuda-simple-home-gate

തൃശൂർ ഇരിങ്ങാലക്കുടയാണ് ഷാബുവിന്റെയും സിമിയുടെയും പുതിയ വീട്. വിദേശ നിയോ കൊളോണിയൽ ശൈലി, കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയുമായി ഇഴചേർത്താണ് ഈ വീടൊരുക്കിയത്. പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും ഇരുനിലയുണ്ട്.

iringalakuda-simple-home

ഫാമിലി ലിവിങ്- ഡൈനിങ് ഒറ്റ ഹാളിലാണ്. രണ്ടിടങ്ങളിൽനിന്നും കോർട്യാർഡിലേക്ക് കടക്കാം. ഗ്രിൽ അഴികൾ കൊണ്ട് സുരക്ഷയൊരുക്കിയ കോർട്യാർഡിലെ ഹരിതാഭ മനസ്സുനിറയ്ക്കുന്നു. കലാത്തിയ പോലെയുള്ള പരിപാലനം എളുപ്പമുള്ള ട്രോപ്പിക്കൽ ചെടികൾ  ഇവിടെയുണ്ട്.

iringalakuda-simple-home-court

വീടിനുള്ളിൽ സദാനിറയുന്ന പ്രസാദാത്മകമായ അന്തരീക്ഷമാണ് ഏറ്റവും വലിയ സവിശേഷത.

പൂർണരൂപം വായിക്കാം

***

ലളിതം, സുന്ദരം; ഈ വീട് കാണാൻ ആൾത്തിരക്ക്

budget-koduvally-house

കോഴിക്കോട് കൊടുവള്ളിയാണ് സുനിലിന്റേയും കുടുംബത്തിന്റെയും പുതിയവീട്. വീടിന്റെ പുറംകാഴ്ചയുടെ ഭാഗമായ ലിവിങ്, ഒരു കിടപ്പുമുറി എന്നിവ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. വീടിന് കൂടുതൽ ഭംഗിനൽകുന്നത് ഈ ചെരിഞ്ഞ മേൽക്കൂരയാണ്.

budget-koduvally-home-stair

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഹുരുഡീസ് കട്ടകൾ കൊണ്ടാണ് വീട് നിർമിച്ചത്. വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇതുതന്നെ.

budget-koduvally-home-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 29 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി. 

പൂർണരൂപം വായിക്കാം

***

ഒരുനിലയിലെ സ്വർഗം; ആർക്കിടെക്ടിന്റെ സ്വന്തം വീട്

architect-house-thrissur

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി പുതിയ വീട് പണിത കഥയാണിത്.

സ്ലോപിനേക്കാൾ  ചെരിവുള്ള സ്ലാന്റിങ് റൂഫുകളാണ് വീടിനുള്ളത്. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതോടെ വീടിന് പരമ്പരാഗത ഭംഗി കൈവന്നു.

architect-house-thrissur-dine

വീടിനകത്തേക്ക് കയറിയാൽ കാത്തിരിക്കുന്നത് വിശാലമായ തുറന്ന ഇടങ്ങളാണ്. നാച്ചുറൽ ലൈറ്റും കാറ്റും കയറിയിറങ്ങിപോകാനായി ധാരാളം ജാലകങ്ങളും നൽകിയിട്ടുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളുള്ള നാലുകിടപ്പുമുറികൾ എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

architect-house-thrissur-yard

ഒരുനിലയെങ്കിലും സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി മെസനൈൻ തട്ട് നിർമിച്ച് മിനി ലൈബ്രറിയും സ്റ്റഡി സ്‌പേസും സജ്ജീകരിച്ചു. ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ഹരിതാഭ നിറയ്ക്കുന്നു.

പൂർണരൂപം വായിക്കാം

English Summary:

Best 6 Houses of 2023- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com