ADVERTISEMENT

കടച്ചക്കയുടെ സീസൺ ജൂൺ – ജൂലൈ മാസങ്ങളാണ്. തോരൻ, മെഴുക്കുപുരട്ടി, കറി, പായസം തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാവുന്ന ഈ ഫലം ശീമച്ചക്ക എന്നും അറിയപ്പെടുന്നു.

കടച്ചക്കയെ കായ്ചീയൽ രോഗം ബാധിക്കുക പതിവാണ്. മഴക്കാലമാകുന്നതോടെ വിളയുന്ന ചക്കയിൽ നിറയെ നനഞ്ഞ പാടുകൾ കാണുകയും അവ ക്രമേണ കായ് മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. രോഗം മൂർച്ഛിക്കുമ്പോൾ കായ് ചീഞ്ഞു തൊലിയെല്ലാം കറുത്ത് അഴുകുന്നു. 

വളരെ വേഗം കായ്കളിലെല്ലാം രോഗം വ്യാപിക്കും. ഫൈറ്റോഫ്തോറ എന്ന കുമിളാണു രോഗകാരി. രോഗനിയന്ത്രണത്തിനായി കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കായ്കളിൽ തളിക്കുക. രോഗം ബാധിച്ചിട്ടില്ലാത്ത വിളഞ്ഞ കായ്കളെല്ലാം പറിച്ചശേഷമേ കുമിൾനാശിനി പ്രയോഗിക്കാവൂ. ചീഞ്ഞു നിലത്തുവീഴുന്ന കായ്കൾ എടുത്തുമാറ്റി നശിപ്പിക്കണം. സ്ഥിരമായി രോഗം കണ്ടുവരുന്ന പ്ലാവിൽ മഴയ്ക്കു മുൻപും കായ്പിടിക്കുന്ന സമയത്തും കായ് വിളഞ്ഞുവരുന്ന സമയത്തും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ കോപ്പർ ഓക്സിക്ലോറൈഡോ (2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പശ ചേർത്തു തളിക്കുക.

കെ.പി. അപർണ, വിനീത് വി. വർമ, എൻ. എസ്. രാധിക.

കോളജ് ഓഫ് അഗ്രിക്കൾച്ചർ, പടന്നക്കാട്, കാസർകോട്.

aparnakp2011@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT