ADVERTISEMENT

കേരളത്തിൽ ചില കീടനാശിനികൾ നിരോധിച്ചതായി അറിയുന്നു. ഏതൊക്കെ കീടനാശിനികളാണ് നിരോധിച്ചിട്ടുള്ളത്. 

പി. വി. തോമസ്, ആറ്റത്ര

മറ്റു സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായി രൂക്ഷതയേറിയ കീട– കുമിൾ– കളനാശിനികൾ നിരോധിച്ച സം സ്ഥാനമാണ് കേരളം. ചുവന്ന അടയാളത്തോടുകൂടിയ കീടനാശിനികൾ എല്ലാം തന്നെ നിരോധിച്ചിട്ടുണ്ട്. കൂടാതെ മഞ്ഞ, നീല ലേബലുള്ള ചില കുമിൾ– കളനാശിനികളും നിരോധിക്കപ്പെട്ടവയാണ്. ഇവ കൂടാതെ, അഞ്ച് കീടനാശിനികളും രണ്ട് കളനാശിനികളും കൃഷി ഓഫിസറുടെ കുറിപ്പടിയിലൂടെ മാത്രം വാങ്ങുന്നതിന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ ഉത്തരവ് – GO (MS) No. 116/2011, GO (MS) No. 128/2015 എന്നീ ഉത്തരവുകളിലൂടെയാണ് ഈ നിരോധനവും, നിയന്ത്രിത ഉപയോഗവും നടപ്പാക്കുന്നത്.

നിരോധിച്ചവയുടെ പേരുവിവരങ്ങൾ താഴെ: 

നിരോധിച്ച രാസവസ്തുക്കൾ കീടനാശിനികൾ: കാർബോഫ്യുറാൻ (ഉദാ: ഫുറഡാൻ) 

∙ ഫോ റേറ്റ് 

∙ മീഥൈൽ പാരത്തയോൺ (ഉദാ: മെറ്റാസിഡ്)

∙മോണോ ക്രോട്ടോഫോസ് (ഉദാ: നുവാക്രോൺ)

∙മീഥൈൽ ഡിമറ്റോൺ (ഉദാ: മെറ്റാസി സ്റ്റോക്സ്) 

∙എൻഡോസൾഫാൻ

∙ട്രയസോ ഫോസ് (ഉദാ: ഹോസ്റ്റാത്തിയോൺ)

∙ പ്രൊഫിനോഫോസ് (ഉദാ: കുറാക്രോൺ) 

കുമിൾനാശിനികൾ: മെത്തോക്സി ഇഥൈൽ മെർക്കുറിക് ക്ലോ റൈഡ് (ഉദാ: MEMC)

∙എഡിഫൻഫോസ് (ഉദാ: ഹിനോസാൻ) 

∙ട്രൈസൈക്ലസോൾ(ഉദാ: ബീം)

∙ ഓക്സി തയോഗ്യുനോസ് (ഉദാ: മൊറെസ്റ്റാൻ)

കളനാശിനികൾ: പാരക്വാറ്റ് (ഉദാ: ഗ്രാമക്സോൺ)

∙അനിലോ ഫോസ് (ഉദാ: അനിലോഗാർഡ്)

∙ അട്രസീൻ – (ഉദാ: അട്രസീൻ) 

∙ തയോബെൻകാർബ് (ഉദാ: സാറ്റേൺ). 

നിയന്ത്രിതമായി ഉപയോഗിക്കാവുന്ന രാസവസ്തുക്കളുടെ പേരുവിവരം താഴെ: 

കീടനാശിനികൾ: കാർബോസൾഫാൻ (ഉദാ: മാർഷൽ, ഇല ക്ട്രാ)

∙ ക്ലോർപൈറിഫോസ് (ഉദാ: ക്ലോറാ, ഡർസ്ബാൻ) 

∙ സൈപ്പർമെത്രിൻ (ഉദാ: സിംബുഷ്, സൈപ്പർ)

∙ ലാംബ്ഡ സൈഹാ ലോത്രിൻ (ഉദാ: കരാട്ടെ, റീവ)

∙ അസഫേറ്റ് (ഉദാ: അസറ്റാഫ്, സ്റ്റാർത്തീൻ)

കളനാശിനികൾ: 2, 4, D - (ഉദാ: ഫെർനോക്സോൺ)

∙ഗ്ലൈഫോ സേറ്റ് (ഉദാ: റൗണ്ടപ്പ്, ഗ്ലൈസെൽ) 

ഉത്തരങ്ങൾ തയാറാക്കിയത് 

ജോസഫ് ജോൺ തേറാട്ടിൽ കൃഷി ഒാഫിസർ, 

പഴയന്നൂർ കൃഷിഭവൻ, തൃശൂർ ഫോൺ: 04884 225140 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) 

മെയിൽ: johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT