ADVERTISEMENT

 

തെങ്ങിൻതോപ്പുകളിൽ കളകൾ കയറാതെ സംരക്ഷിച്ചാലത് തെങ്ങിന്റെ വിളവുശേഷി മെച്ചുപ്പെടുത്തും. കളകൾ തെങ്ങുകൾക്കു ലഭിക്കേണ്ട ജലവും മൂലകങ്ങളും അപഹരിക്കുന്നതിനാല്‍ ഇനി പറയുന്ന നിയന്ത്രണമാർഗങ്ങള്‍ തെങ്ങുകൃഷിക്കാര്‍ സ്വീകരിക്കുക.

 

∙ഉഴുതോ കിളച്ചോ കളകൾ നീക്കുക. ഇതിനായി ആണ്ടിൽ രണ്ടു തവണ മണ്ണിളക്കുക. 

 

∙കാലവർഷത്തിനുമുമ്പും തുലാവര്‍ഷാരംഭത്തിലുമാണ് മണ്ണ് ഇളക്കേണ്ടത്. 

 

∙തെങ്ങിൻതോപ്പ് ചരിവുളള പ്രദേശമെങ്കിൽ ചരിവിനു കുറുകെ വേണം ഉഴവു നടത്താന്‍. 

 

∙കളനാശിനി ഉപയോഗിച്ചും കളകളെ നിയന്ത്രിക്കാമെങ്കിലും ചുവട് ഇളക്കി മണ്ണിൽ തന്നെ യോജിപ്പിച്ച് ചീയുന്നതിനിടയാക്കുന്നതായിരിക്കും നല്ലത്.

 

തെങ്ങിൻതോട്ടങ്ങളിൽ കൊത്തും കിളയും

 

തെങ്ങിന്റെ വേരോട്ടം സുഗമമാക്കാനും വളർച്ച പെട്ടെന്നാകാനും മണ്ണിന്റെ സ്വഭാവം അനുകൂലമാക്കാൻ കൊത്തും കിളയും സഹായകമാകുന്നു. കൂടാതെ മണ്ണിൽ വായുസഞ്ചാരം വർധിക്കുന്നതിനും താപനില ക്രമീകരിക്കപ്പെടുന്നതിനും മണ്ണിലൂടെ മഴവെള്ളം ഊർന്നിറങ്ങുന്നതിനും കളവളർച്ച നിയന്ത്രിക്കപ്പെടുന്നതിനും കൊത്തും കിളയും ഉപകരിക്കും.

 

തെങ്ങിനു പുതയിടൽ

 

മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ നിലനിർത്താൻ പറ്റിയ മാർഗമാണ് പുതയിടൽ. ഇതിനായി കരിയില, ചപ്പുചവറുകൾ, പച്ചിലവിളകൾ പിഴുതെടുത്തത്. തെങ്ങിന്റെ തന്നെ തൊണ്ട്, ഒാലകൾ തുടങ്ങിയ അവശിഷ്ടങ്ങൾ ഉപയോഗിക്കാവുന്നതാണ്. തൊണ്ട് ആകുമ്പോള്‍ തടം മുഴുവൻ കമഴ്ത്തി അടുക്കണം. പുതയിടേണ്ട സമയം തുലാവർഷം അവസാനിക്കുന്നതിനു മുമ്പ്. പുതയിടുന്നതുമൂലം ഈർപ്പസംരക്ഷണം സാധ്യമാകുന്നു എന്നതിനു പുറമെ കളവളർച്ച നിയന്ത്രിക്കുകയും കാലക്രമത്തിൽ അത് തെങ്ങിനുളള വളമായി തീരുകയും ചെയ്യും. ഒരു തെങ്ങിനു ഒരു വർഷത്തേക്കു ശുപാർശ ചെയ്തിട്ടുളള ജൈവവളതോത് 25 മുതല്‍ 50 കി.ഗ്രാം വരെ എന്നതും അറിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT