ADVERTISEMENT

ചിറ്റരത്ത ആയുർവേദ ഒൗഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്കു അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം. ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു. 

 

കിളച്ചൊരുക്കിയ മണ്ണിൽ ഏക്കറിനു മുന്നുനാലു ടൺ ജൈവവളങ്ങൾ ചേർത്തതിനു ശേഷം രണ്ടുമീറ്റർ നീളത്തിലും അരമീറ്റര്‍ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തില്‍ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നട്ടു രണ്ടുവർഷം കഴിയുന്നതോടെ വിളവെടുക്കാം. കിഴങ്ങിലെ വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വില്പന നടത്താം.

 

ഒരേക്കറിൽനിന്നും ഒരു ടൺ വരെ വിളവുലഭിക്കാം. ഇപ്പോഴത്തെ വില കിലോഗ്രാമിനു 40 മുതൽ 60 രൂപ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT