ADVERTISEMENT

കേരളത്തിൽ ലിച്ചിക്കൃഷി സാധ്യമാണോ. വരണ്ട കാലാ വസ്ഥയിൽ ലിച്ചി വളരുമോ. നടീൽ എങ്ങനെ?

ആലുക്കല്‍ വിത്സന്‍, പൂവന്‍ചിറ, തൃശൂര്‍.

ലോകത്തിൽ ലിച്ചി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ബിഹാറിലെ മുസഫിർപൂർ ഗുണമേന്മയേറിയ ലിച്ചിപ്പഴങ്ങൾക്കുപ്രസിദ്ധമാണ്. ലിച്ചിപ്പഴങ്ങൾ മിത–ഉഷ്ണമേഖല (Sub tropical)യിൽ വളരുന്ന പഴവർഗവിളയാണ്. തീരെ താഴ്ന്ന അന്തരീക്ഷ താപനിലയോ (പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത്) കൂടിയ താപനിലയോ (40 ഡിഗ്രി സെൽഷ്യസിനു മുകളിൽ) ലിച്ചിയുടെ വളർച്ചയ്ക്ക് അനുകൂലമല്ല. അതിനാൽ തന്നെ കേരളത്തിൽ ചൂടു കൂടിയ പ്രദേശങ്ങളിൽ ലിച്ചി വളർത്തൽ സാധ്യമല്ല. എന്നാൽ ഇടുക്കി, വയനാട് തുടങ്ങി വലിയ ചൂട് അനുഭവപ്പെടാത്ത മേഖലകൾ ലിച്ചി വളർത്താൻ യോജിച്ചതാണ്. എങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ലിച്ചി വളർത്താൻ പറ്റിയ സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറവാണ്. 

ധാരാളം ശാഖകളോടുകൂടി പടർന്നു വളരുന്ന മരമാണ് ലിച്ചി. പതിവച്ച തൈകളാണ് നടുന്നത്. 3–4 വർഷത്തിനുള്ളിൽ തൈകൾ പുഷ്പിക്കും. വിത്തു തൈകളാണെങ്കിൽ 10–12 വർഷം വേണ്ടി വരും. പെൻസിൽ വണ്ണ വും 40–60 സെ.മീറ്റർ നീളവുമുള്ള കമ്പുകളാണ് പതിവയ്ക്കുന്നതിനു യോജ്യം. നല്ല നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണില്‍ ലിച്ചി നടാം. കേരളത്തിൽ ഓഗസ്റ്റ് – സെപ്റ്റംബറിൽ പുഷ്പിക്കുകയും നവംബർ–ഡിസംബർ മാസങ്ങളിൽ കായ് പാകമാകുകയും ചെയ്യുന്നു. കായ്കൾ മരത്തിൽ നിന്നുപഴുത്താൽ നല്ല മധുരമുണ്ടാകും. കേരളത്തിലെ ചില മേഖലകളിലെങ്കിലും ലിച്ചി പരീക്ഷിക്കാവുന്നതാണ്. 

ഉത്തരങ്ങൾ തയാറാക്കിയത്  

ജോസഫ് ജോൺ തേറാട്ടിൽ

കൃഷി ഒാഫിസർ, പഴയന്നൂർ കൃഷിഭവൻ, തൃശൂർ

ഫോൺ: 04884 225140 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

മെയിൽ: johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT