sections
MORE

ശീതീകരിച്ചു സൂക്ഷിക്കാം പഴച്ചാറും പൾപ്പും

Fruit-juice
SHARE

കേരളത്തില്‍ ഈ വേനല്‍ക്കാലം മാമ്പഴത്തിന്റെ ഉത്സവകാലമായിരുന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരവും കൂടി. വീട്ടുവളപ്പിലും വിപണിയിലും മാങ്ങ സുലഭമായതോെട ഇവയില്‍ നല്ല പങ്കും പാഴാകുകയാണ്. മാങ്ങ മാത്രമല്ല, ചക്കപ്പഴം, െപെനാപ്പിള്‍, പപ്പായ, സപ്പോട്ട, പാഷന്‍ഫ്രൂട്ട് എന്നിവയൊക്കെ ഇങ്ങനെ പാഴാകുന്നുണ്ട്. തനിമയും പുതുമയും പോകാതെ, ആറു മാസത്തേക്കെങ്കിലും ഇവ സൂക്ഷിച്ചുവയ്ക്കാനായാല്‍ നല്ല ഫ്രഷ് പഴച്ചാറും മറ്റ് ഉല്‍പന്നങ്ങളും തയാറാക്കി വിപണിയിലിറക്കാം. പാഴാകുകയുമില്ല, മികച്ച വിലയും കിട്ടും. സംരക്ഷകങ്ങളുപയോഗിച്ചു സൂക്ഷിക്കുന്ന. ജ്യൂസ്, സ്മൂത്തി, കുള്‍ഫി, െഎസ്ക്രീം എന്നിവയെക്കാള്‍ ഫ്രഷ് പഴച്ചാര്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപന്നങ്ങള്‍ക്കു രുചിയും സ്വീകാര്യതയു മേറും. പള്‍പ്പാക്കി അതിശീതീകരണ രീതിയില്‍ സൂക്ഷിച്ചാല്‍ ആവശ്യത്തിനെടുത്ത് ഉല്‍പന്നങ്ങള്‍ തയാറാക്കാം.

പള്‍പ്പ് നിര്‍മാണം

പഴുത്തു ചീയാത്തതും പുഴുക്കുത്തില്ലാത്തതുമായ വൃത്തിയുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് ശുദ്ധജലം ഉപയോഗിച്ചു കഴുകി പുറന്തോടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന െപാടിയും അഴുക്കും കീടനാശിനി അവശിഷ്ടങ്ങളും നീക്കണം. അണുനാശകലായനിയില്‍ മുക്കിവയ്ക്കുന്നത് പള്‍പ്പിന്റെ സൂക്ഷിപ്പുഗുണം കൂട്ടും. തുടര്‍ന്ന് പഴങ്ങളുടെ തൊലി ചെത്തിമാറ്റി കുരു നീക്കി ചെറിയ കഷണങ്ങളാക്കണം. ഇനി സ്റ്റെയിൻലെസ് സ്റ്റീല്‍ നിര്‍മിത ഫ്രൂട്ട് പള്‍പ്പറോ ഫ്രൂട്ട് മല്ലോ ഉപയോഗിച്ച് പള്‍പ്പ് തയാറാക്കണം. ഇതില്‍ ആവശ്യമെങ്കില്‍ പഞ്ചസാര, സിട്രിക് ആസിഡ്, സംരക്ഷകവസ്തു എന്നിവ േചര്‍ക്കാം. തുടര്‍ന്ന് 500 ഗ്രാം, ഒരു കിലോ, 2 കി ലോ അളവുകളില്‍ അലുമിനിയം ഫോയില്‍ കവറുകളില്‍ നിറയ്ക്കണം. 

െപട്ടെന്നുള്ള തണുപ്പിക്കല്‍ 

പായ്ക്കറ്റിലാക്കിയ പള്‍പ്പിനു പെട്ടെന്ന് അണുബാധയേല്‍ക്കാം. അതിനാല്‍ സാധാരണ ശീതീകരിണികളില്‍ സംഭരിക്കുന്നതിനു മുമ്പ് അതിശീതീകരണം (എയര്‍ ബ്ലാസ്റ്റ് ഫ്രീസിങ്) നട ത്തി പായ്ക്കറ്റിന്റെ എല്ലാ വശങ്ങളും ഒരുപോെല തണുപ്പിക്കണം. അതിശീ തീകരണ സംഭരണത്തിന് എയര്‍ ബ്ലാസ്റ്റ് ഫ്രീസര്‍ എന്ന സംവിധാനം വേണം. ഇതില്‍ പള്‍പ്പ് പായ്ക്കറ്റുകള്‍ – 40 ഡിഗ്രി സെല്‍ഷ്യസില്‍ 2–3 മണിക്കൂര്‍ തണുപ്പിച്ചതിനു ശേഷം സാധാരണ ഫ്രീസറിലേക്കു മാറ്റാം. 

പള്‍പ്പ് സംഭരണം

എയര്‍ ബ്ലാസ്റ്റ് ഫ്രീസര്‍ ഉപയോഗിച്ചു തണുപ്പിച്ച പള്‍പ്പ് പായ്ക്കറ്റുകളെ ബാര്‍ എന്നാണ് പറയുക. െകെകാര്യം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും സൗകര്യപ്രദമാണ് ഈ ബാറുകള്‍. –18 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാം. ശീതീകരണ സംവിധാനമുള്ള കടകളിലൂടെ ഇതു വില്‍ക്കാം. െപാതുവായ ഒരു സംഭരണ, സംസ്കരണകേന്ദ്രത്തില്‍ പള്‍പ്പ നിര്‍മാണവും അതിശീതീകരണവും നടത്തി കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള കടകളില്‍ പള്‍പ്പ് എത്തിക്കാം. ഒട്ടേറെ തൊഴില്‍സാധ്യതയുള്ള സംരംഭമാണിത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനിലൂടെ സാമ്പത്തികസഹായം ലഭിക്കും. കര്‍ഷക കൂട്ടായ്മകള്‍ക്കും ഈ സംരംഭം തുടങ്ങാം. ചെറിയ തോതില്‍ വീട്ടുവളപ്പില്‍ വിളയുന്ന പഴങ്ങളും ഇത്തരം െപാതു സംസ്കരണകേന്ദ്രത്തില്‍ എത്തിക്കുന്നപക്ഷം മികച്ച വില നേടാനാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA