ADVERTISEMENT

∙ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടുദിവസം വയ്ക്കുക. പിണ്ണാക്ക് പുളിച്ച് ഒരുതരം വാതകമുണ്ടാകുന്നതായി കാണാം. ഈ പിണ്ണാക്ക്, ചാണകവുമായി കലർത്തി പച്ചക്കറികൾക്കും വാഴയ്ക്കും വളമായി നൽകിയാൽ നല്ല വലുപ്പവും മേനിയുമുള്ള കായ്കൾ ലഭിക്കും. വളപ്രയോഗത്തിനുശേഷം നനയ്ക്കണം. 

 

∙ കീടനാശിനി മൈദയും ശർക്കരയും ലയിപ്പിച്ചതിൽ ചേർത്തു തളിച്ചാൽ കൂടുതൽ ഫലപ്രദമായിരിക്കും. 

 

∙ വേനൽക്കാലത്തു പന്തലിന്റെ അടിയിൽ അവിടവിടെ ചെറിയ ചപ്പുകൂനകൾ ഇട്ടു രാത്രിസമയത്തു കത്തിച്ചു പുകയിടുന്നതു കീടങ്ങളെ അകറ്റാൻ നല്ലതാണ്. 

 

∙ കൂവക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞു നീര് സമം വെള്ളം ചേർത്തു തളിക്കുന്നതു കീടങ്ങളെ അകറ്റും. 

 

∙ പത്തു കിലോ വേപ്പിൻപിണ്ണാക്ക്, 10 ലീറ്റർ ഗോമൂത്രം, ഒന്നര കിലോ പെരുങ്കായം എന്നിവ മിശ്രിതമാക്കി ഒരു രാത്രി വച്ചതിനുശേഷം രാവിലെ വെള്ളത്തിൽ നേർപ്പിച്ചു വിളകൾക്കു തളിക്കുക. ഇത് ഉത്തേജക ഔഷധമായി പ്രവർത്തിച്ചു വിളവു വർധിപ്പിക്കുന്നു. 

 

∙ കാഞ്ഞിരം, വേപ്പ് എന്നിവയിലൊന്നിന്റെ നാലഞ്ചു പിടി ഇലകൾ ഒരു ബക്കറ്റിൽ എടുത്ത് അതിലേക്കു പത്തു ലീറ്റർ തിളപ്പിച്ച വെള്ളം ഒഴിക്കുക. ഒരു ദിവസം ഇലകൾ അഴുകാൻ വച്ചശേഷം വെയിലത്തുവയ്ക്കുക. അതിനുശേഷം ഇലകൾ ഞെരടി അരിച്ചെടുക്കുക. ലായനി പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ചു കീടനാശിനിയായി ഉപയോഗിക്കാം. 

 

∙ കായം, വെളുത്തുള്ളി, കാന്താരിമുളക് എന്നിവ തുല്യ അളവിലെടുത്ത് അരച്ചു വെള്ളത്തിൽ കലക്കി അരിച്ചെടുത്തു പച്ചക്കറികളിൽ തളിച്ചാൽ കീടങ്ങളെ നിയന്ത്രിക്കാം. 

 

∙ പച്ചക്കറിത്തോട്ടത്തിൽ വെളുത്തുള്ളി ചതച്ചു തളിച്ചാൽ ഇഴജന്തുക്കളുടെ ശല്യം കുറയും.

 

 ∙ ആര്യവേപ്പില പച്ചിലവളമായി ഉപയോഗിക്കുന്നതു ചിതൽ, നിമാവിര എന്നിവയുടെ ആക്രമണം കുറയ്ക്കും. 

 

∙ മീൻ കഴുകിയ വെള്ളം ഒരു ദിവസം പഴകിയതിനു ശേഷം അരിച്ചു നേർപ്പിച്ചു പച്ചക്കറികൾക്കു തളിക്കു ന്നതു പുഴുശല്യം കുറയ്ക്കുന്നു. ചീര 

 

∙ ചീരയുടെ അരി പാകുന്നതിനു മുൻപ് തവാരണകളിൽ കരിയിലയിട്ടു ചുടുന്നത് ഇളംതൈയുടെ ചുവടു ചീയൽ തടയുന്നു. 

 

∙ ചീരവിത്ത് പത്തിരട്ടി പൊടിമണലുമായി കലർത്തി വിതച്ചാല്‍ ക്ലിപ്ത അകലത്തിൽ വളരും. 

 

∙ ചീരയ്ക്കു ചാരം വളമായി നൽകിയാൽ പെട്ടെന്നു കതിർ വന്നു നശിച്ചു പോകും.

 

 ∙ കീടബാധയൊന്നുമില്ലാതെ ചീര കരുത്തോടെ വളരാൻ ഗോമൂത്രത്തിൽ വേപ്പില ചതച്ചിട്ട് ഒരു രാത്രി വച്ചതിനുശേഷം അടുത്ത ദിവസം ആറിരട്ടി വെള്ളം ചേർത്തു തളിച്ചാൽ മതി. 

 

∙ വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ ചീരത്തണ്ടിന് നല്ല വലുപ്പമുണ്ടാകും.

 

 ∙ ചീരയ്ക്ക് ആട്ടിൻ‍കാഷ്ഠവും കുമ്മായവും കൂട്ടി പൊടിച്ചത് നല്ല വളമാണ്. 

 

∙ ചീര നടുമ്പോൾ ഓന്ത്, വിട്ടിൽ എന്നിവ വെട്ടി നശി പ്പിക്കാതിരിക്കാൻ തെങ്ങിന്റെ ഓല കഷണങ്ങളാക്കി ചീരത്തൈകളെ മൂടി വയ്ക്കുക. 

 

∙ ചീരത്തടത്തിനു ചുറ്റും ചാരം വിതറുക, മണ്ണെണ്ണ തളിക്കുക. ഉറുമ്പുകളെ അകറ്റാം. 

 

∙ മുഞ്ഞമരത്തിന്റെ ഇല ചതച്ചു വെള്ളത്തിൽ ചേർത്തിളക്കി ലായനിയാക്കി അതിലേക്കു സോപ്പു ചേർത്തിളക്കണം. പച്ചവെള്ളം ആവശ്യത്തിനു ചേർത്തു ലായനി നേർപ്പിക്കണം. ചീരയിലെ പുഴുക്കൾ, വണ്ടുകൾ എന്നിവയ്ക്കെതിരേ ഈ മരുന്നു നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT