ADVERTISEMENT

വിളപരിപാലനത്തിന് ഒരു ദിനചര്യ തയ്യാറാക്കാം. ഒന്നാം ദിനം മുതൽ 100 ദിവസം വരെ വിളപരിപാലനമെങ്ങനെയാകാം എന്ന് വിശദീകരിക്കുകയാണിവിടെ. അതിൽ  22–ാം ദിവസം മുതൽ 48 –ാം ദിവസം വരെ ചെയ്യാവുന്ന കാര്യങ്ങളിതാ...

22–ാം ദിവസം

കളയെടുപ്പ്, സ്യൂഡോമോണാസ് തളിക്കണം, ലീറ്ററിന് 20 ഗ്രാം വീതം സ്യൂഡോമോണാസ് ഫ്ലൂറസൻസ് വെള്ളത്തിൽ കലക്കുക. 27–ാം ദിവസം തളിക്കാനാവശ്യമായ ജൈവസ്ലറി തയാറാക്കണം. 

24–ാം ദിവസം

ഫിഷ് അമിനോ ആസിഡ് അഥവാ കടൽമീൻ സത്ത് തളിക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 5 മില്ലി വീതം ചേർത്താണ് തളിക്കേണ്ടത്. വെർമികമ്പോസ്റ്റ് മണ്ണിൽ ചേർത്തു കൊടുക്കുക. ഒരു ഗ്രോബാഗിൽ 50 ഗ്രാം എന്ന തോതിലാണ് ചേർക്കേണ്ടത്.

27–ാം ദിവസം

വേപ്പെണ്ണ നേർപ്പിച്ച് പ്രയോഗിക്കുക. നീരൂറ്റുന്ന കീടങ്ങളുണ്ടെങ്കിൽ 7 മില്ലിയും പുഴുക്കളുണ്ടെങ്കിൽ 10–15 മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ ചേർത്താണ് തളിക്കേണ്ടത്. കീടങ്ങളില്ലെങ്കിലും വേപ്പെണ്ണ പ്രയോഗം മുടക്കരുത്. അഞ്ചു ദിവസം മുമ്പ് തയാറാക്കിയ ജൈവസ്ലറി ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ചെടിയൊന്നിനു രണ്ട് കപ്പ് വീതം ചുവട്ടിലൊഴിക്കണം.

30–ാം ദിവസം

ഗോമൂത്രപ്രയോഗം, ഒരു ലീറ്റർ ഗോമൂത്രത്തിൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ തളി ക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക. പകുതി നിറച്ച ഗ്രോബാഗുകളുടെ േമൽഭാഗത്തെ മണ്ണിളക്കിയ ശേഷം 6–8 പിടി നടീൽ മിശ്രിതം നിറയ്ക്കുക. 

33 –ാം ദിവസം

ബുവേറിയ ബാസിയാന തളിക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 10 ഗ്രാം ബുവേറിയ വീതം 34–ാം ദിവസം 39–ാം ദിവസം തളിക്കാനുള്ള ബയോസ്ലറി തയാറാക്കുക.

36–ാം ദിവസം

ഫിഷ് അമിനോ ആസിഡ് നൽകുക, ഒരു ലീറ്റർ വെള്ളത്തിൽ 5 മില്ലി വീതം ഫിഷ് അമിനോ ചേർത്ത് ഇലകളിൽ തളിക്കുക. ഒരു ഗ്രോബാഗിൽ 50 ഗ്രാം വീതം വെർമി കമ്പോസ്റ്റ് ചേർത്തുകൊടുക്കുക. 

39 –ാം ദിവസം

34 –ാം ദിവസം തയാറാക്കിയ ജൈവസ്ലറി നൽകുക. ഒരു ചെടിക്ക് രണ്ടു കപ്പ് സ്ലറി വീതം നൽകാം. സ്യൂഡോ മോണാസ് തളിക്കുക ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വീതമാണ് ചേർക്കേണ്ടത്.

42 –ാം ദിവസം

പഞ്ചഗവ്യ പ്രയോഗം, കളനശീകരണം. ഒരു ലീറ്ററിന് 30 മില്ലി പഞ്ചഗവ്യം വീതം വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയോ ചുവട്ടിൽ ഒഴിക്കുകയോ വേണം. 

44–ാം ദിവസം

പുകയിലക്കഷായം തളിക്കണം. എല്ലാ ഇലകളിലും വീഴുന്നുണ്ടെന്നുറപ്പാക്കുക..

45 –ാം ദിവസം

ഗ്രോബാഗ് മിശ്രിതം ചേർത്തുകൊടുക്കണം. മേൽഭാഗത്തെ മണ്ണിളക്കിയശേഷം 6–8 പിടി മിശ്രിതം ചേർത്താൽ മതി. 

46 –ാം ദിവസം

51–ാം ദിവസം തളിക്കുന്നതിനുള്ള ജൈവസ്ലറി തയാറാക്കണം.

48–ാം ദിവസം

ഫിഷ് അമിനോ ആസിഡ് പ്രയോഗം, ഒരു ലീറ്റർ വെള്ളത്തിൽ 5 മില്ലി ഫിഷ് അമിനോ എന്ന തോതിൽ തളിച്ചു നൽകണം. വെർമികമ്പോസ്റ്റ് മണ്ണിൽ ചേർത്തുകൊടുക്കുക. ഒരു ഗ്രോബാഗിൽ  50 ഗ്രാം വീതം മതി.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT