ADVERTISEMENT

ശീതകാല വിളകളുടെ വിഭാഗത്തിൽപ്പെട്ടതാണ് റാഡിഷ്‌ അഥവാ മുള്ളങ്കി. ഒക്ടോബര്‍–നവംബര്‍ മാസങ്ങളിൽ ഇത് കേരളത്തില്‍ കൃഷി ചെയ്യാം. ജൈവവളം ചേർത്തമണ്ണ് തടമെടുത്ത് വിത്തുകള്‍ പാകിയാണ് കൃഷി. പാകി 4-5 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളച്ചു തുടങ്ങും. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ഒന്നര-രണ്ടു മാസം കൊണ്ട് വിളവെടുപ്പിനു തയാറാകും. 

ഗ്രോ ബാഗില്‍ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ യോജിപ്പിച്ചു നിറച്ചതിനു ശേഷം സ്യൂഡോമോണസിൽ കുതിർത്ത വിത്തുകള്‍ പാകാം. ഒരു ഗ്രോ ബാഗില്‍ 10 വിത്തുകള്‍ പാകി, വളര്‍ന്നു വന്ന തൈകളില്‍ ആരോഗ്യമുള്ള 4-5 എണ്ണം നിര്‍ത്തി ബാക്കി പിഴുതു കളയാം. 

ക്യാരറ്റ്, ബീറ്റ് റൂട്ട് , കാബേജ്, കോളി ഫ്ലവര്‍ പോലെ റാഡിഷും കേരളത്തില്‍ വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കും. ഇതിന്റെ  ഇലയും കിഴങ്ങിനൊപ്പം ഉപയോഗിക്കാമെന്നത് വേറൊരു പ്രതേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT