ADVERTISEMENT
അലങ്കാരക്കുളത്തിലെ വെള്ളത്തിൽ മുടിപോലെ പച്ചനിറത്തിൽ പായൽ ഉണ്ടാകാറുണ്ട്. ഇത് ചെടികളുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ മഴവെള്ളവും കിണറിലെയും കുളത്തിലെയും വെള്ളവും എല്ലാം അൽപം അമ്ലാംശം കലർന്നതാണ്. അമ്ലസ്വഭാവമുള്ള വെള്ളത്തിൽ പായൽ അഥവാ ആൽഗ വേഗത്തിൽ വളരും. ഇത്തരം പായൽ പച്ച നിറത്തിൽ മുടിനാരുപോലെയാണ് കാണപ്പെടുക. പായൽ ഉണ്ടാകുക വഴി വെള്ളം കൊഴുത്ത് പച്ചനിറമാകും. ആമ്പൽ, താമര തുടങ്ങിയ ജലസസ്യങ്ങളുടെ വളർച്ചയെ സാരമായി ബാധിക്കുകയും ചെയ്യും. വെള്ളത്തിന്റെ അമ്ലാവസ്ഥ മാറ്റാൻ കുമ്മായം ഉപകരിക്കും. ഇതിനായി തോർത്ത് കനംകുറഞ്ഞ തുണിയിൽ അര പിടി കുമ്മായം കിഴിയായി കെട്ടി വെള്ളത്തിൽ ഇറക്കിവച്ചാൽ മതി. കുളത്തിന്റെ വിസ്താരമനുസരിച്ച് ഒന്നിൽ കൂടുതൽ കുമ്മായം നിറച്ച കിഴികൾ ആവശ്യമായി വരും. വെള്ളത്തിന്റെ അമ്ലാവസ്ഥ ലഘൂകരിക്കപ്പെടുമ്പോൾ പായൽ തനിയെ നശിച്ചുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT