വർഷം മുഴുവൻ വിളവെടുക്കാൻ വെണ്ട നടാം, പിന്തുടരാം ഈ രീതി

HIGHLIGHTS
  • ഏറ്റവും നല്ല വിളവ് ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിൽ
  • കൃഷി സീസണൽ അല്ല
ladys-finger-1
SHARE

വർഷം മുഴുവൻ താരതമ്യേന ആയാസരഹിതമായി കൃഷി ചെയ്യാവുന്ന ഒരു വിളയാണ് വെണ്ട. മഴക്കാലത്ത് അൽപം വിളവ് കുറയുമെങ്കിലും നഷ്ടമാവില്ല. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം കൃഷി ചെയ്യാൻ. ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലാണ് ഏറ്റവും നല്ല വിളവ് ലഭിക്കുന്നത്. ഒരു വിളവ് എടുത്തു തീരുന്ന സമയത്ത് അടുത്തതിൽനിന്ന് വിളവെടുത്തു തുടങ്ങണം. ആ രീതിയിലാണ് വിളകൾ മാനേജ് ചെയ്യേണ്ടത് അപ്പോൾ വർഷം മുഴുവൻ വിളവും വരുമാനവും ഉണ്ടാവും. കാരണം മാർക്കറ്റ് ഉണ്ടാകാൻ ഈ കൃഷി രീതി സഹായിക്കും. 

വെണ്ടയുടെ മാത്തമാറ്റിക്സ്

അതിസാന്ദ്രതാ കൃഷിയിൽ 1 സെന്റിൽ 100 വെണ്ടവരെ കൃഷി ചെയ്യാം. ഒരു ചെടിയിൽനിന്നുള്ള ശരാശരി വിളവ് 800 ഗ്രാം (വേനൽക്കാലത്ത് 1.400 ഗ്രാം വരെ കിട്ടുന്നുണ്ട്). കിട്ടുന്ന വില 50 രൂപ. ചെലവ് 30 രൂപ. ഒരു സെന്റിൽനിന്ന് 2000 രൂപ ലാഭം. കണക്ക് വിജയിക്കണമെങ്കിൽ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കണം.

കൃഷിരീതി

കൃഷി ചെയ്യുന്ന ഇനം വേനൽകാലത്ത് 'നൺഹാൻസിന്റെ സാമ്രാട്ട്', മഴക്കാലത്ത് കർണ്ണാടകയുടെ 'അർക്ക അനാമിക'. സാമ്രാട്ട് വേനൽക്കാലത്ത് നല്ല വിളവ് തരുന്ന ഇനമാണ്. 25-30 ഗ്രാം തൂക്കം വരെ കായകൾക്ക് കിട്ടും. കാണാനും കഴിക്കാനും നല്ലതു തന്നെ. മഴക്കാലത്ത് അർക്ക അനാമികയാണ് നന്നായി തോന്നുന്നത്. 

വിത്ത് പാകിയാണ് വെണ്ടകൃഷി ചെയ്യുന്നത്. ട്രീറ്റ് ചെയ്ത വിത്തുകൾ 6 മണിക്കൂർ വെള്ളത്തിലിട്ട് കോട്ടൺ തുണിയിലോ ചകിരിച്ചോറിലോ വച്ച് മുളവന്നശേഷം പാകുന്നു. ഡോളമൈറ്റ് ഇട്ട് നിലം ഒരുക്കി കോഴിവളം, ഭൂമി പവർ എന്നിവ ഇട്ട് മൾച്ച് ചെയ്താണ് വിത്ത് പാകുന്നത്. 3 ദിവസത്തിനുള്ളിൽ മുളച്ച് തൈകളാവും. 35-40 ദിവസത്തിനുള്ളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങും. കായകൾ 7-8 ദിവസം പ്രായമാകുമ്പോൾ തൊട്ട് വിളവെടുത്തു തുടങ്ങാം. 60 ദിവസം വരെ നല്ല വിളവ് ലഭിക്കും.

കീടങ്ങൾ

വെണ്ടയിൽ പ്രധാനമായും വരുന്നത് പട്ടാളപ്പുഴു അഥവാ ഇല തീനിപ്പുഴുക്കളാണ്. കൂടാതെ തണ്ടുതുരപ്പന്റ ആക്രമണവും ഉണ്ടാവാറുണ്ട്. ഇത് വരാതിരിക്കാൻ വേപ്പെണ്ണ മിശ്രിതം ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വന്നു കഴിഞ്ഞാൽ വീര്യം കൂടിയ (GP പെസ്റ്റോ ഹിറ്റ് + GP നീമ്) ജൈവ കീടനാശിനി തന്നെ വേണ്ടി വരും. ഇതിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ലെങ്കിൽ 30% വരെ വിളവ് കുറയും.

രോഗങ്ങൾ

വെണ്ടയ്ക്ക് പൊതുവിൽ രോഗങ്ങൾ കുറവാണ്. എങ്കിലും പ്രധാനമായും മഴക്കാലത്ത് വരുന്ന ഒരു രോഗമാണ് ഇലപ്പുള്ളി (ആൽഗൽ സ്പോട്ട്) രോഗം. ഇലകളുടെ അടിയിൽ കറുത്ത പുള്ളിക്കുത്തുകൾ വരികയും ക്രമേണ ഇല കരിഞ്ഞുപോവുകയും ചെയ്യും. ഇത് വന്നാൽ വിളവിൽ 30-40% ഇടിവ് സംഭവിക്കും. ഈ ഫംഗൽ രോഗം വരാതിരിക്കാൻ സ്യൂഡോമോണാസ് 15 ദിവസംകൂടുമ്പോൾ ഇലയുടെ അടിയിൽ സ്പ്രേ ചെയ്യണം. വന്നു കഴിഞ്ഞാൽ തീവ്രതയുള്ള ഫങ്കിസൈഡുകൾ (GP PPFC പൗഡർ) സ്പ്രേ ചെയ്യണം. മൊസൈക്ക് രോഗങ്ങൾ ഇടയ്ക്ക് വരാറുണ്ട്. ഇത് വൈറസ് അറ്റാക്ക് ആയതിനാൽ വൈറസോൾ പോലുള്ള ജൈവ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം. ബാക്ടീരിയൽ ഫംഗൽ വാട്ടങ്ങൾ ഒഴിവാക്കാൻ സ്യൂഡോമോണാസ് ചുവട്ടിൽ ഇടയ്ക്കിടയ്ക്ക് ഒഴിച്ചുനൽകുക. 

കൃഷി സീസണൽ അല്ല. 365 ദിവസവും നമുക്ക് ആഹാരം വേണം. അപ്പോൾ 365 ദിവസവും കൃഷി ചെയ്ത് വിളവെടുക്കണം. അത് സാധ്യമാണ് ബുദ്ധിമുട്ട് ഏറെയുണ്ട്. അതിനെ അറിവിലൂടെ തരണം ചെയ്യണം. 

ഫോൺ: 8139844988

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA