ADVERTISEMENT

പരമ്പരാഗതമായി കൃഷിപ്പണികൾക്കു തുടക്കംകുറിക്കുന്ന പത്താമുദയം ഇന്ന്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം. 

കൂടുതൽ ആളുകൾ കൃഷിയിൽ താൽപര്യം കാണിക്കുന്ന ഈ കാലത്ത് പത്താമുദയത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പുരയിടങ്ങളിലും തൊടിയിലും ഇന്നു കൃഷി തുടങ്ങാം.

ഇഞ്ചി

  • കിളച്ച് 25 സെ.മീ. ഉയരത്തിൽ തടമെടുക്കണം. തടത്തിൽ ചെറിയ കുഴികളെടുത്ത് ഇഞ്ചിവിത്ത് നടാം.
  • ചാണകപ്പൊടിയുടെ കൂടെ വേപ്പിൻപിണ്ണാക്ക് മിശ്രിതം ഇട്ടാൽ കീടങ്ങളെ അകറ്റാം. ഗ്രോബാഗിൽ രണ്ട് ഇഞ്ചി വിത്ത് നടാം.

തെങ്ങ്

  • രണ്ടരയടി സമചതുരമാണ് കുഴിയുടെ അളവ്. തൈ നട്ടശേഷം മേൽമണ്ണ് ഇട്ട് നിറയ്ക്കണം. താഴ്ന്നപ്രദേശങ്ങളിൽ കൂനകളിൽ വേണം തെങ്ങ് നടാൻ.

ചേന

  • 90 സെ.മീ. അകലത്തിൽ കുഴിയെടുത്തു ചേന നടാം. 60 സെ.മീ. നീളവും 45 സെ.മീ. താഴ്ചയുമാണ് കുഴിക്കു വേണ്ടത്. ഇത്തരത്തിൽ തടമെടുത്തും നടാം. രണ്ടര കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകി ചേന നടാം.

ചേമ്പ്

  • 40 സെ.മീ. ചതുരത്തിൽ 20 സെ.മീ. ആഴത്തിൽ കുഴി എടുക്കുക. കരിയിലയും ചാണകപ്പൊടിയും നിറച്ച് കുഴി മൂടാം. 50 സെ.മീ. അകലത്തിൽ തടമെടുത്ത്25–35 ഗ്രാം തൂക്കം വരുന്ന വിത്ത് നടണം.

കാച്ചിൽ

  • കയറ്റിവിടാനുള്ള മരച്ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വലിയ വേരില്ലാത്ത ഭാഗത്തായി രണ്ടരയടി താഴ്ചയിലും രണ്ടടി വീതിയിലും കുഴിയെടുക്കുക (തടമെടുത്താലും മതി).
  • കാച്ചിൽ നല്ല രൂപത്തിൽ വളരുന്നതിനു കുഴിയുടെ നടുക്കായി വാഴപ്പിണ്ടി നാട്ടിവയ്ക്കുക. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഉപയോഗിച്ചു കുഴി നിറയ്ക്കാം. 
  • വാഴപ്പിണ്ടിയുടെ മധ്യഭാഗത്തായി കാച്ചിൽ നട്ട ശേഷം ഉണങ്ങിയ ചാണകപ്പൊടിയും കരിയിലയും ഇട്ടു മൂടാം.

മഞ്ഞൾ

  • ഒരടി ഉയരത്തിൽ തടമെടുക്കണം. തടങ്ങൾ തമ്മിൽ 3 അടി അകലം വേണം. ചറിയ കുഴികൾ കുത്തി മഞ്ഞൾ വിത്തിടാം. വിത്തു വച്ചശേഷം ഓരോ കുഴിയിലും ചാണകപ്പൊടി ഇട്ട് കുഴി മൂടണം.

വിവരങ്ങൾക്കു കടപ്പാട്:

കോര തോമസ്, കൃഷി മുൻ അസി. ഡയറക്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT