അധികം പരിചരണമില്ലാതെ വീട്ടുവളപ്പിൽ ഡ്രാഗൺഫ്രൂട്ട് വളർത്താം

HIGHLIGHTS
  • നല്ല വെയിൽ വേണം. വെള്ളം കെട്ടിനിൽക്കരുത്
  • നല്ല രീതിയിൽ പരിചരിച്ചാൽ 20-25 വർഷം വരെ ആയുസ്
dragon-fruit
SHARE

ഡ്രാഗൺ ഫ്രൂട്ടിന് ഇന്നു പ്രചാരമേറിവരുന്നുണ്ട്. പഴമായി ഉപയോഗിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, വൈൻ എന്നിവയ്ക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു. വിറ്റാമിൻ സി യുടെ കലവറയാണ്. കൊളസ്‌ട്രോൾ, ഡയബേറ്റിക്, അസ്ത്മ എന്നിവ നിയന്ത്രിക്കാൻ നല്ലതാണ്. ബ്ലഡ്‌ കൗണ്ട് കൂടാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു.

കൃഷി രീതി

രണ്ടര അടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അതിൽ 500 ഗ്രാം കുമ്മായം/ഡോളൊമൈറ്റ് ഇട്ട് 10-15 ദിവസം കഴിഞ്ഞതിനുശേഷം നടീൽ മിശ്രിതം നിറയ്ക്കാം. കുഴിയുടെ നടുവിൽ 4 ഇഞ്ച് ചതുരത്തിലുള്ള വേലിക്കല്ല്/കോൺക്രീറ്റ് 7 അടി നീളമുള്ളത് നാട്ടണം. മേൽ മണ്ണ്, 15-20 കിലോഗ്രാം ചാണകപ്പൊടി, 500 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കും കടപ്പിണ്ണാക്കും, 250 ഗ്രാം എല്ലു പൊടി എന്നിവ ചേർത്ത് കുഴി മൂടണം. തടം തറ നിരപ്പിൽനിന്ന് ഉയർന്നു നിൽക്കുന്ന രീതിയിലായിരിക്കണം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഇതു സഹായിക്കും. ഈ തടത്തിൽ രണ്ടോ മൂന്നോ ഡ്രാഗൺ ഫ്രൂട്ട് തൈ നടാം. 

നല്ല വെയിൽ വേണം. വെള്ളം കെട്ടിനിൽക്കരുത്. 6 മാസം കഴിഞ്ഞ് 2 മാസം കൂടുമ്പോൾ ഇതിന്റെ പകുതി വീതം വളപ്രയോഗം നടത്തണം.

നല്ല രീതിയിൽ കൃഷി ചെയ്താൽ 2-3 വർഷത്തിനകം ചെടിയിൽ മൊട്ടു വരും. 50-55 ദിവസം കൊണ്ട് മൊട്ട് പൂവ്‌ ആയി, കായ്‌ ആകും. കായയ്ക്ക് ചുവന്ന നിറം വന്നാൽ 2-3 ദിവസത്തിനകം പറിക്കാം. രാത്രി മാത്രമേ പൂവ് വിരിയൂ. പൂവിന് ഒരു ദിവസത്തെ ആയുസ് മാത്രം. ഒരു കായ 450-550 ഗ്രാം ഭാരം വരും.

നല്ല രീതിയിൽ പരിചരിച്ചാൽ 20-25 വർഷം ഒരു ചെടി നിലനിൽക്കും.

ഡ്രാഗൺ ഫ്രൂട്ട് 3 ഇനങ്ങളുണ്ട്. എല്ലാ ഇനങ്ങളുടെയും കായയുടെ വെളിയിൽ ചുവപ്പു നിറമായിരിക്കും. എന്നാൽ, ഉൾകാമ്പ് വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുണ്ട്. ചുവന്ന ഇനത്തിനാണ് രുചി കൂടുതൽ.

English summary: Dragon Fruit Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA