ADVERTISEMENT

സസ്യങ്ങളുടെ ഇലകളിലെ ഒരു പ്രധാന ധര്‍മമാണ് സ്റ്റോമ (ബഹുവചനം സ്റ്റോമാറ്റ) നിര്‍വഹിക്കുന്നത്.. ഇലകളുടെ കണ്ണ് എന്നുവേണമെങ്കിൽ പറയാം. ഈ സ്റ്റോമ വഴിയാണ് സസ്യങ്ങൾ ശ്വാസോച്ഛാസം നടത്തുന്നത്, വാതകങ്ങൾ വലിച്ചെടുക്കുന്നത്.

അങ്ങിനെ സസ്യങ്ങൾക്ക് ആവശ്യമായ വായുവിലുള്ള പരമപ്രധാനമായ പോഷകങ്ങൾ വലിച്ചെടുക്കുന്നതും ഈ സ്റ്റോമാറ്റകൾ വഴിയാണ്. അതായത് വേരുകൾ വലിച്ചെടുക്കുന്നതിനേക്കാൾ കൂടുതലായി സ്റ്റോമാറ്റ പോഷകങ്ങൾ വലിച്ചെടുക്കുന്നു. അതുകൊണ്ടാണ് ചെടിക്കുമേൽ ഇലകളിലുള്ള സ്പ്രേ വഴി പോഷകങ്ങൾ നൽകുന്നത്.

plant-eye-1
സ്റ്റോമകൾ

സ്റ്റോമകൾ ഇലകളിൽ മാത്രമല്ല തണ്ടുകളിലും കാണാം. പക്ഷേ ഇലകളിലാണ് കൂടുതൽ, ഇലകളിൽ തന്നെ പുറകുവശത്താണ് കൂടുതൽ സ്ഥിതി ചെയ്യുന്നത്. പ്രകാശ സംശ്ലേഷണം എന്ന് കേട്ടിട്ടില്ലേ. പ്രകാശ സംശ്ലേഷണം വഴിയാണ് വായുവിലുള്ള കാർബൺ ഡയോക്സൈഡ് സസ്യങ്ങൾ വലിച്ചെടുക്കുന്നത്. ചെടിയിലെ ജലാംശവും ഓക്സിജനും പുറംതള്ളുന്നതും ഇതുവഴിയാണ്. ജലാംശം അധികം നഷ്ടപ്പെടരുത് എന്ന നിലയിലാണ് സ്റ്റോമകൾ അധികവും ഇലകൾക്ക് പുറകുവശത്ത് സ്ഥിതിചെയ്യുന്നത്.

സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ, രാത്രിയാകുന്നതോടെ, സ്റ്റോമകൾ അടയും. അതോടെ ജലാംശം പുറത്തുവിടുന്നതും കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നതും നിലയ്ക്കും. രാത്രിയാകുന്നതോടെ റിവേഴ്‌സ് റെസ്‌പോൺസ് എന്ന രീതിയിൽ കാർബൺ ഡയോക്സൈഡ് വായുവിലേക്ക് പുറംതള്ളുകയും ഓക്സിജൻ വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പകൽ സമയത്തു നടക്കുന്നതിലും വളരെ മടങ്ങു കുറവാണ്. ഇതുകൊണ്ടാണ് രാത്രി മരച്ചുവട്ടിൽ കിടന്നുറങ്ങരുത് എന്ന് പറയുന്നത്. രാത്രിയിലും സ്റ്റോമകൾ തുറന്നിരിക്കുന്ന വർഗത്തിൽ പെടുന്ന സസ്യങ്ങളുമുണ്ട്.

ജീവികളുടെ കണ്ണുകൾ പോലെ തന്നെ അടയുകയും തുറക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചെടികളുടെ ഇലകൾക്ക് വലുപ്പം കൂടുംതോറും സ്റ്റോമകളുടെ എണ്ണവും കൂടുന്നു. സ്റ്റോമകളുടെ എണ്ണം കൂടുന്നതോടെ അത്രയും പോഷകങ്ങൾ വലിച്ചെടുക്കാനും കഴിയുന്നു. അപ്പോൾ ചെടികളുടെ ഇലകൾ ആരോഗ്യത്തോടെയും വലുപ്പത്തോടെയും നിലനിൽക്കേണ്ടത് വളരെ ആവശ്യമാണ്. അതുകൊണ്ട് ഓർഗാനിക് പോഷക മിശ്രിതങ്ങൾ ഇലകളിലും സ്പ്രേ ചെയ്യാൻ മടിക്കരുത്.‌

English summary: Stomata on a Leaf Peel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT