എന്നും കൃഷിചെയ്യാം അടുക്കളയിലേക്കുള്ള ചീര

HIGHLIGHTS
  • നേരിട്ട് വിതയ്ക്കുന്നതിനു സെന്റിന് 8 ഗ്രാം വിത്ത്
leaf-plants
SHARE

എല്ലാക്കാലത്തും കൃഷി ചെയ്യാം. നേരിട്ട് വിതയ്ക്കുന്നതിനു സെന്റിന് 8 ഗ്രാമും പറിച്ചു നടുന്നതിന് സെന്റ് ഒന്നിന് 2 ഗ്രാമും വിത്തു വേണ്ടിവരും.

നടീൽരീതി: നേരിട്ട് വിതയും പറിച്ചു നടീലും

നഴ്സറി (തവാരണ) ഒരുക്കൽ

വിത്ത് പാകുന്നതിനു മുമ്പ് നഴ്സറി തടങ്ങൾ സൂര്യതാപീകരണം നടത്തുക. വിത്ത് പരിചരണത്തിന് ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തുക. നഴ്സറി രോഗങ്ങള്‍ തടയാനായി ഒരു ചതുരശ്രമീറ്ററിന് ട്രൈക്കോഡേർമ സമ്പുഷ്ട കാലിവളം 10 കിലോ, പിജിപിആർ മിശ്രിതം–2, 100 ഗ്രാം എന്ന തോതിൽ നൽകുക.

സ്ഥലം ഒരുക്കലും നടീലും

കൃഷിസ്ഥലം കിളച്ചു നിരപ്പാക്കി ഒരടി അകലത്തിൽ 30–35 സെ.മീ. വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ എടുക്കുക. അതിലേക്ക് സെന്റ് ഒന്നിന്  100 കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം അടിവളമായി ചേർത്ത് ഇളക്കുക. ഈ ചാലുകളിൽ 20–30 ദിവസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) വേരുകൾ 20 മിനിറ്റ് ഇട്ടതിനുശേഷം 20 സെ.മീ. അകലത്തിൽ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടങ്ങൾ എടുത്ത് നടുന്നതാണ് നല്ലത്.

വളപ്രയോഗം

  • തൈകൾ നട്ട് 8–10 ദിവസത്തെ ഇടവേളയിൽ താഴെപ്പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കണം.
  • ചാണകപ്പാൽ/ ബയോഗ്യാസ് സ്ലറി (200 ഗ്രാം) നാലു ലീറ്റർ വെള്ളവുമായി ചേർത്തത്.
  • ഗോമൂത്രം /വെർമിവാഷ് (200 ലീറ്റർ) മൂന്നിരട്ടി വെള്ളവുമായി ചേർത്തത്.
  • നാലു കിലോ വെർമി കമ്പോസ്റ്റ് /കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം) നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

കൂടാതെ,  ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേർപ്പിച്ച വെർമിവാഷ് തളിച്ചുകൊടുക്കാം. 

പരിപാലനം

മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ ആവശ്യത്തിനനുസൃതം പുതയിടുന്നതു നന്ന്. വേനൽക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

കീടങ്ങൾ 

  • കൂടുകെട്ടിപ്പുഴുക്കൾ: ഇവ ഇലകൾ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.
  • ഇലതീനിപ്പുഴുക്കൾ : ഇലകൾ തിന്ന് നശിപ്പിക്കുന്നു.
  • നിയന്ത്രണം: പുഴുക്കളോടുകൂടി ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ നാലു ശതമാനം ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.

വിലാസം: ഡപ്യൂട്ടി മാനേജർ, വിഎഫ്പിസികെ, വിത്തുല്‍പാദനകേന്ദ്രം, ആലത്തൂർ. ഫോൺ: 9446400119

English summary: Spinach Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA