ADVERTISEMENT

ഇനം: സി.ഒ–2

വിത്തിന്റെ അളവ്: സെന്റിന് ഒന്നര – രണ്ടു ഗ്രാം 

അകലം: 90 x 60 സെ.മീ.

സവിശേഷതകൾ

തണ്ടുകളിലും ഇലകളിലും മുള്ളുകളില്ല. ഇളം വയലറ്റ്  പൂവുകൾ, വെളുപ്പും വയലറ്റും വരകളോടു കൂടിയ ഉരുണ്ട കായ്കൾ, അടുക്കളത്തോട്ടത്തിന് യോജിച്ച ഇനം.

കാലാവധി: എട്ടു മാസം, ശരാശരി വിളവ്: 100 കിലോ / സെന്റ്.

നഴ്സറി

പറിച്ചു നടുന്ന വിളയാണ് വഴുതന. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസ്സായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ല പോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുത യിടുക. മുളച്ചു തുടങ്ങിയാൽ പുത മാറ്റുക. നിശ്ചിത ഇടവേളകളിൽ രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി തളി ച്ചുകൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കുന്നതിനു  ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെ ള്ളം ചേർത്ത്) തളിക്കുക.

നടീല്‍, വളപ്രയോഗം: കൃഷിസ്ഥലം നന്നായി കിളച്ച് നിരപ്പാക്കുക. അമ്ലതയുള്ള മണ്ണാണെങ്കിൽ സെന്റ് ഒന്നിന് 2 കിലോ കുമ്മായം ചേർത്ത് കൊടുക്കണം. അടിവളമായി സെന്റിന് 100 കിലോ ജൈവവളം ചേർക്കുക. മേൽവളമായി 8–10 ദിവസം ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർത്തു കൊടുക്കണം.

  • ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലീറ്റർ വെള്ളത്തിൽ ചേർത്തത്.
  • ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് 2 ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്.
  • നാലു കിലോ മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം.
  • കടലപ്പിണ്ണാക്ക് 200 ഗ്രാം 4 ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

സസ്യസംരക്ഷണം

തണ്ട്/കായ്തുരപ്പൻ പുഴു, എപ്പിലാക്ന വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയാണ് പ്രധാന കീടങ്ങൾ. മണ്ണിൽ വേപ്പിൻപിണ്ണാക്ക് ഇടുക, ചെടിയുടെ കേടുവന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക, വേപ്പിൻകുരുസത്ത് (5%) തളിക്കുക, വേപ്പെണ്ണ + വെളുത്തുള്ളി 2% മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ 3% എമൽഷൻ തളിക്കുക.

കുറ്റിലയാണ് പ്രധാന രോഗം. ചെടിയുടെ ഇലകൾ കുറ്റികളായി മാറുകയും മൊട്ടുകൾ തമ്മിലുള്ള ഇടയക ലം കുറയുകയും ചെടികളുടെ വളർച്ച മുരടിച്ചു പോവുകയും കായ്പിടിത്തം നിലയ്ക്കുകയും ചെയ്യുന്നു. രോഗം വന്ന ചെടികൾ പിഴുതു നശിപ്പിക്കുക. രോഗവാഹകരായ ജാസിഡ‍ുകളെ വെളുത്തുള്ളി–വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് അകറ്റി രോഗം നിയന്ത്രിക്കാം.

English summary: Brinjal Farming, Planting, Care, Harvesting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT