ADVERTISEMENT

വേവിക്കാതെ നേരിട്ട് കഴിക്കാൻ കഴിയുന്ന അരി എന്നു വായിച്ചപ്പോൾ വെറുതെയൊരു കൗതുകത്തിനാണ് സുനിൽകുമാർ വിത്ത് ഓർഡർ ചെയ്തത്. അസമിൽ ജോലി ചെയ്യുന്ന ബന്ധുവഴി നെൽ വിത്ത് തപാലിലൂടെ കോഴിക്കോട് വെള്ളന്നൂരിലെത്തി. ‘മാജിക്കൽ റൈസ്’ എന്നു വിളിപ്പേരുള്ള അഗോനിബോറയാണ് അസമിൽനിന്ന് കോഴിക്കോട്ടേക്കെത്തിയ അതിഥി.

പരമ്പരാഗത കർഷക കുടുംബമാണ് സുനിൽകുമാറിന്റേത്. നെല്ലും വാഴയുമടക്കമുള്ള കൃഷിയുണ്ട്.

നമ്മുടെ നാട്ടിലെ നെൽകൃഷിയുടെ നടീൽ രീതികളിൽനിന്നു പ്രത്യേകിച്ചു വ്യത്യാസങ്ങളൊന്നും അഗോനിബോറയ്ക്കില്ലെന്ന് സുനിൽ പറയുന്നു. ആദ്യമായി ചെയ്യുന്നതിനാൽ 25 സെന്റിലായിരുന്നു കൃഷി. വിത്ത് മുളപ്പിച്ചു ഞാറു പറിച്ചു നടുന്ന രീതിയാണു പരീക്ഷിച്ചത്. ഞാറു നടുന്നതിനു മുൻപായി, ഉഴുത മണ്ണിൽ ചാണ കവും ഗോമൂത്രവും ഉൾപ്പെടു ത്തിയ ജൈവവളം പ്രയോഗിച്ചു. ഞാറു നട്ട് ഒരാഴ്ചയ്ക്കു ശേഷം ചെറിയ രീതിയിൽ വീണ്ടും ജൈവവളം നൽകി. 4-5 മാസമാ ണ് അഗോനിബോറയുടെ വളർ ച്ചാ കാലയളവ്. ഓഗസ്റ്റിൽ നട്ട നെല്ല് ഇക്കഴിഞ്ഞ ജനുവരിയിൽ വിളവെടുപ്പു നടത്തി. വീട്ടിലേക്ക് ആവശ്യത്തിനുള്ള നെല്ല് കിട്ടിയെന്നു സിനിൽ പറയുന്നു. കെഎസ്ആർടിസി കണ്ടക്ടറാണ് സുനിൽകുമാർ. വേവിക്കണ്ട, പച്ചവെള്ളം മതി!

പുഴുങ്ങികുത്തിയ അഗോനി ബോറ അരി പച്ചവെള്ളത്തിൽ 45 മിനിറ്റോ ഇളം ചൂടുവെള്ളത്തിൽ 20 മിനിറ്റോ കുതിർത്തുവച്ചാൽ ചോറ് പാകമായി വരും. അടുപ്പോ തീയോ ഒന്നും വേണ്ട

rice
അഗോനിബോറ നെല്ല്

അസമിന്റെ സ്വന്തം ‘മാജിക്കൽ റൈസ്’

പടിഞ്ഞാറൻ അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് അഗോനി ബോറ കൃഷി ചെയ്യുന്നത്. മഡ് റൈസ്, ബോറ സോൾ തുടങ്ങി വിവിധ പേരുകളിലും ഇനങ്ങളിലും ഇത്തരം നെല്ലിനങ്ങൾ നിലവിലുണ്ട്. ഗ്രാമീണരുടെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണം കൂടിയാണിത്. പരമ്പരാഗത അസമീസ് വിശേഷദിവസങ്ങളിൽ ക്രീം, തൈര്, പഞ്ചസാര, പാൽ എന്നിവയോടൊപ്പം വേവിച്ച അഗോനിബോറയും വീടുകളിൽ വിളമ്പുന്ന പതിവുണ്ട്. 2018ൽ ഭൗമസൂചികാ പദവി ലഭിച്ച 'മാജിക്കൽ റൈസ്' മിക ച്ച പോഷക ഗുണമുള്ളതു കൂടിയാണ്. ഉയരം കുറഞ്ഞ അഗോ നിബോറ നെൽച്ചെടികൾക്കു വൈക്കോൽ കുറവാണ്.

ഒഡീഷയിലെ കട്ടക് സെൻട്രൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ(ഐസിഎആർ) വികസിപ്പിച്ചെടുത്ത ഇനമാണ് അഗോനിബോറ. അസമിലെ പരമ്പരാഗത നെല്ല് ഇനത്തെ പരിപോഷിപ്പിച്ച് രൂപപ്പെടുത്തിയതാണിത്. ഇത്തരം വിവിധ ഇനം നെല്ലിനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. അമിലിയേസ് എന്ന വസ്തുവിന്റെ അഭാവമാണ് പാകം ചെയ്യാതെ തന്നെ ചോറ് ആകുന്നതിനുള്ള കാരണം. കേരളത്തിൽ ഇത്തരം ഇൻസ്റ്റന്റ് റൈസുകൾ പ്രചാരത്തിലില്ല. – വിജയ് കൃഷ്ണൻ, കൃഷി ഓഫിസർ ചാത്തമംഗലം, കോഴിക്കോട്

English summary: A rice variety that can be eaten without cooking

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT