ADVERTISEMENT

ഡ്രാഗൺ ഫ്രൂട്ട് അഥവാ ‘വ്യാളിപ്പഴം’ കോവിഡ് കാലഘട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘വിദേശ’ പഴവര്‍ഗമാണ്.  Pitaya' എന്നും 'strawberry pear' എന്നും പരക്കെ അറിയപ്പെടുന്ന, കാഴ്ചയ്ക്ക് ഏറെ കൗതുകം തോന്നുന്ന, വിചിത്രാകൃതിയിലുള്ള ഡ്രാഗൺ പഴം സ്വാദിഷ്ഠവും പോഷകസമൃദ്ധവുമാണ്. സ്ട്രോബറി, കിവിപഴം, പിയർ (pear) എന്നിവയുടെ സമ്മിശ്ര സ്വാദാണിതിന്. 

ലളിതം പരിചരണം

ലോകവിപണി ലക്ഷ്യമിട്ടു തായ്‌ലൻഡ്, തായ്‌വാൻ, ചൈന, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെല്ലാം ഡ്രാഗൺ ഫ്രൂട്ട് വ്യാപകമായി കൃഷിചെയ്യുന്നു. നമ്മുടെ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ  ഇതു പണ്ടേ പരിചിതമെങ്കിലും കേരളത്തിൽ ഈയിടെയാണ് പ്രചാരത്തിലായത്. വിവിധ ജില്ലകളിലായി മുപ്പതിലധികം ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ കാണപ്പെടുന്നു. വലിയ പരിചരണമില്ലാതെ ലാഭകരമായി കൃഷി ചെയ്യാം. വരണ്ടതും വളക്കൂറില്ലാത്തതുമായ മണ്ണിൽപോലും കൃഷിചെയ്യാം എന്നതിനാൽ കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.

വെള്ളം കെട്ടിനിൽക്കാത്ത മണൽപറ്റുള്ള മണ്ണിൽ വിജയകരമായി കൃഷിചെയ്യാം. ഇത്തരം സ്ഥലങ്ങളിൽ നന നൽകി നല്ല വിളവ് നേടാം. വിത്തുകൾ കിളിർപ്പിച്ച തൈകളോ കമ്പുകളോ  നേരിട്ടു നട്ടും ഡ്രാഗൺ ഫ്രൂട്ട് കൃ ഷിചെയ്യാം. വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ ഉപയോഗിച്ചു കൃഷി ചെയ്യുമ്പോൾ ആദ്യ വിളവെടുപ്പിന് 3 വർഷമെങ്കിലും വേണ്ടിവരും. നല്ല വിളവു തരുന്നതും കമ്പോളത്തിൽ ഡിമാൻഡ് ഉള്ളതുമായ ഇനങ്ങളുടെ പാകമായ തണ്ടുകൾ മുറിച്ചു നട്ട് കൃഷി ചെയ്യാനാണ് കർഷകർക്കു താൽപര്യം. 2 അടി നീളമുള്ള കമ്പുകൾ മുറിച്ചെടുത്ത് ഒരാഴ്ച തണലത്തു വച്ചതിനു ശേഷം നടുന്നത് വേഗത്തിൽ വേരുകൾ വളരാനും തണ്ടുകൾ അഴുകാതിരിക്കുന്നതിനും സഹായിക്കും.

dragon-fruit-2

നടീല്‍, താങ്ങ്, വളം 

ശരിയായി വളരുന്നതിന് ചെടികൾക്കു താങ്ങ് കൊടുക്കണം. ലംബ(vertical)മായോ, ഭൂമിക്കു സമാന്തര(തിര ശ്ചീന)മായോ താങ്ങു നൽകാം. ലംബ(അടുക്കായി)ക്കൃഷിയില്‍  2 മീറ്റർ അകലത്തിലുള്ള വരികളിലാണ് കമ്പുകൾ നടേണ്ടത്. ഓരോ വരിയിലും കമ്പുകൾ തമ്മില്‍ 2 മീറ്റർ അകലം നൽകണം. അടുക്കുകൃഷി ചെ യ്യുമ്പോൾ 2 മീറ്റർ അകലത്തിലുള്ള വരികളിൽ 50 സെ.മീ. അകലത്തിൽ കമ്പുകൾ നടാം. 1 മുതൽ 1.2  മീറ്റർ വരെ ഉയരമുള്ള താങ്ങാണ് ഓരോ ചെടിക്കും നൽകേണ്ടത്. തിരശ്ചീന രീതിയിൽ 1 മുതൽ ഒന്നര മീറ്റർ ഉയരത്തിൽ താങ്ങുകൾ തമ്മിൽ കമ്പി/കയർ വലിച്ചുകെട്ടി ചെടികൾ പടർത്തി വിടാം. ഒരടിയെങ്കിലും ഉയരമുള്ള കൂന/വരമ്പുകൾ എടുത്താണ് കമ്പുകൾ നടുക. നടുന്നതിനു മുന്‍പ്  കാലിവളം/കമ്പോസ്റ്റ്, 100 ചെടികൾക്ക് ഒരു കിലോ എന്ന തോതിൽ സൂപ്പർ ഫോസ്ഫേറ്റ് എന്നിവ ചേർത്ത് നിലമൊരുക്കാം. പിന്നീടു വിളവെടുപ്പു തുടങ്ങിയശേഷം ചെടികളുടെ പ്രായത്തിന് അനുസരിച്ച്, വർഷത്തിൽ മൂന്നു തവണ വളം നൽകാം. ചെടിയൊ ന്നിന് 20 ഗ്രാം മുതൽ 50 ഗ്രാം വരെ യൂറിയ, സൂപ്പർ ഫോസ്ഫേറ്റ് എന്നിവയും 20–30 ഗ്രാം പൊട്ടാഷും (മ്യൂറി യേറ്റ് ഒാഫ് പൊട്ടാഷ്) ചേർത്തു കൊടുത്താൽ നല്ല വിളവു ലഭിക്കും.

വിളവെടുപ്പ്  

കമ്പുകൾ നട്ടു കൃഷി ചെയ്യുമ്പോൾ 3 വർഷത്തിനകം തന്നെ ആദ്യ വിളവെടുപ്പു നടത്താം. പൂക്കൾ വിടർന്നു പരാഗണം നടന്നുകഴിഞ്ഞാൽ 30–35 ദിവസങ്ങൾക്കകം പഴങ്ങൾ വിളവെടുപ്പിനു പാകമാകും. തണ്ടുകൾ മാം സളമായതിനാൽ ചെടികൾക്കു കേടു പറ്റാതിരിക്കുന്നതിന് പഴങ്ങൾ കത്തികൊണ്ടു മുറിച്ചെടുക്കുന്നതിനു പകരം തണ്ടിൽനിന്നു വലത്തേക്കു( clockwise) ആയി പിരിച്ചെടുത്തു മാറ്റിയാണ് വിളവെടുക്കുക. ഏക്കറിന് 10 മുതൽ 15 ടൺ വരെ വിളവ് പ്രതീക്ഷിക്കാം.

മുപ്പതിലേറെ ഇനങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും മൂന്നോ നാലോ ഇനങ്ങളാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. ചുവന്ന പുറംതൊലിയും വെള്ള നിറത്തിലുള്ള കാമ്പുമുള്ള ചൈനീസ് ഇനങ്ങൾക്കു മാധുര്യം കുറവാണ്. അകവും പുറവും കടുംചുവപ്പു നിറമുള്ള ' അമേരിക്കന്‍ ബ്യൂട്ടി' പോലുള്ള കോസ്റ്ററിക്കന്‍ (Costa Rican Pitaya) ഇനങ്ങൾക്കു മധുരവും സ്വാദുമേറും. അതുകൊണ്ടുതന്നെ അമേരിക്കന്‍ ബ്യൂട്ടി, ബ്ലഡി മേരി, കോസ്മിക് ചാര്‍ലി, കോസ്റ്ററിക്കന്‍ സണ്‍സെറ്റ് എന്നീ ഇനങ്ങൾക്കാണു പ്രിയം. സ്വർണവർണവും  അതീവ മധുരവുമുള്ള പലോറ( Palora) എന്ന ഇക്വഡോര്‍  ഇനത്തിനും ഡിമാൻഡ് ഏറും.  വിലയിൽ കേമനും ഇതു തന്നെ.

കാര്യമായ രോഗ–കീടബാധ ഈ ചെടിക്കില്ല.  എന്നാൽ നമ്മുടെ കാലാവസ്ഥയിൽ മിക്ക വിളകളെയും ബാധിക്കുന്ന, നീരൂറ്റിക്കുടിക്കുന്ന മീലിമൂട്ട (mealy bug), ശൽക്കകീടങ്ങൾ എന്നിവ ഇതിനെയും ആക്രമിക്കുന്നതായി കാണുന്നു. കീടബാധയുള്ള കമ്പുകൾ യഥാസമയം മുറിച്ചു മാറ്റുകയും ജൈവ കീടനാശിനികൾ പ്രയോഗിക്കുകയും വേണം. 

മഴക്കാലത്ത് തണ്ടുചീയൽ ബാധിച്ചു കാണുന്നു. രോഗം മൂർച്ഛിക്കുന്നതിന് മുന്‍പ് ബോർഡോമിശ്രിതമോ മറ്റേതെങ്കിലും കോപ്പര്‍  കുമിൾനാശിനിയോ ഉപയോഗിച്ചാൽ ഫലപ്രദമായി തടയാം.

dragon-fruit

പ്രതിരോധശേഷി  മെച്ചപ്പെടുത്തും

പ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്ന പോഷകങ്ങളുടെ കലവറയാണ്. Hylocereus undatus എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന  ഡ്രാഗണ്‍ ഫ്രൂട്ട്. Cactaceae (കള്ളിച്ചെടികൾ) സസ്യകുടുംബത്തിലെ അംഗമാണ്. വൈറ്റമിൻ സി, കരോട്ടിൻ എന്നിവയുടെ കലവറയാണ്. മറ്റ് ആന്റി ഓക്സിഡന്റുകളും ഏറെയുള്ളതുകൊണ്ട്  ഡ്രാഗൺ ഫ്രൂട്ട് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.  ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പ്രതിരോധിക്കാനും ആമാശയത്തിൽ പ്രോബയോട്ടിക് ബാക്ടീരിയകളെ  വർധിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ ഉയർന്ന അളവിലുള്ളതിനാൽ, കാൻസർ, ഹൃദ്രോഗം, ബ്ലഡ്പ്രഷർ, ഹൈ കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവയ്ക്കെതിരെ  ഫലപ്രദം. 

രാത്രി വിടരുന്ന പൂക്കൾ ‘ഹോണോലുലു രാജ്ഞി’ എന്നു വിളിക്കപ്പെടുന്നു. മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഈ പൂക്കൾ പച്ചക്കറിയായും പാനീയ(Dragon tea)മായും   ഉപയോഗിക്കുന്നു.

മെക്സിക്കോ ആണ്  ജന്മദേശമെങ്കിലും മധ്യ അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വ്യാപകമായി കാണപ്പെടുന്നുണ്ട്.  

വിലാസം: ചീഫ് ടെക്നിക്കൽ കൺസൾട്ടന്റ്, സായി അഗ്രോ ഇന്നവേഷൻസ് റിസർച്ച് ഫൗണ്ടേഷൻ, വയനാട്. ഫോൺ: 9447186158

English summary: Dragon Fruit Cultivation Information Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT