കെ.സുധാകരന്റേത് മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന കര്‍ഷകരോടുള്ള വെല്ലുവിളി: കിഫ

k-sudhakaran
SHARE

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് കര്‍ഷക പക്ഷത്തുനിന്ന് നിലപാടെടുത്തത് തെറ്റായിപ്പോയെന്നും അതില്‍ ഞങ്ങള്‍ പശ്ചാത്തപിക്കുന്നു എന്നുമുള്ള കെപിസിസി പ്രസിഡന്‍ഡ് കെ.സുധാകരന്റെ പ്രസ്താവന, മണ്ണില്‍ പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുന്ന കര്‍ഷക ജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള ഇന്‍ഡിപെന്‍ഡന്‍ഡ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍.

കെ.സുധാകരനും ഉമ്മന്‍ചാണ്ടിയും വി.ഡി.സതീശനും അടക്കമുള്ള നേതാക്കള്‍ പി.ടി.തോമസിന്റെ മരണത്തോട് അനുബന്ധിച്ചു ഗാഡ്ഗില്‍ അനുകൂല കര്‍ഷക വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു. അന്ന് അതിനെതിരെ ശക്തമായ കര്‍ഷകരോഷം ഉയരുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ തുടര്‍ച്ചയായി ഇറക്കുന്നതു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസ് പാര്‍ട്ടി കാണിക്കണമെന്നും അല്ലാത്തപക്ഷം കെ.സുധാകരന്‍ എത്രയും പെട്ടെന്ന് ഈ പ്രസ്താവന പിന്‍വലിച്ചു കര്‍ഷകസമൂഹത്തോട് മാപ്പ് പറയണമെന്നും കിഫ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS