ADVERTISEMENT

അനോന സസ്യകുടുംബത്തിലെ അംഗങ്ങളാണ് ആത്തകൾ. സീതപ്പഴം, രാമപ്പഴം, മുള്ളാത്ത എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ ഇനങ്ങൾ പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. എങ്കിലും ശാസ്ത്രനാമത്തിന്റെ അടിസ്ഥാനത്തിൽ അനോനാ സ്ക്വാമോസ ( സീതപ്പഴം), അനോനാ റെട്ടിക്കുലേറ്റ (രാമപ്പഴം), അനോനാ മൂരിക്കേറ്റ (മുള്ളാത്ത) എന്നിങ്ങനെ വേർതിരിക്കാം. അനോനാ ചെറിമോയ എന്ന  ഇനം കൂടി ഉയരമേറിയ പ്രദേശങ്ങളിൽ വളരുന്നതായി കണ്ടിട്ടുണ്ട്. 

സീതപ്പഴത്തെ ഷുഗർ ആപ്പിൾ, സ്വീറ്റ് സോപ്പ് എന്നൊക്കെ വിളിക്കുമെങ്കിൽ മുള്ളാത്തയുടെ പേര് സോർ സോപ്പ് എന്നാണ്. സീതപ്പഴത്തിനു മധുരമാണെങ്കിൽ മുള്ളാത്തയ്ക്കു പുളിരസമാണ് മുന്നിൽ. സീതപ്പഴത്തിന്റെ കുരുവിൽ കീടനാശക സ്വഭാവമുള്ള  ഘടകമുള്ളതിനാൽ ജൈവ കീടനാശിനി നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. ചുവപ്പു നിറവും ഹൃദയാകൃതിയുമുള്ള രാമപ്പഴത്തിനു ബുള്ളക്ക് ഹാർട്ട് അഥവാ കാളച്ചങ്കെന്നും  വിളിപ്പേരുണ്ട്.

പുഡിങ് പോലുള്ള ഉൾഭാഗമുള്ളതിനാലാവണം കസ്റ്റാർഡ് ആപ്പിൾ എന്ന പേര് രാമപ്പഴത്തിനും സീതപ്പഴത്തിനും ഉപയോഗിക്കുന്നത്. ആത്തയുടെ സ്വദേശം അമേരിക്കൻ ഭൂഖണ്ഡത്തിലെയും വെസ്റ്റ് ഇൻഡീസിലെയും ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതുന്നു. മിക്ക ആത്തയിങ്ങളും കേരളത്തിലും നന്നായി വളർന്നു ഫലമേകും. ഏതായാലും നമ്മുടെ വീട്ടുവളപ്പുകൾക്ക് യോജിച്ച കസ്റ്റാർഡ് ആപ്പിൾ മധുരമേറിയ സീതപ്പഴം തന്നെ.  എന്നാൽ അർബുദ പ്രതിരോധശേഷിയുടെ പേരിൽ മുള്ളാത്തയും കേരളത്തിൽ വ്യാപകമായി നട്ടുവളർത്തുന്നുണ്ട്. ഇവയുടെ വളര്‍ച്ചയ്ക്ക്  ഏറെ സൂര്യപ്രകാശം  ആവശ്യമുണ്ട്. ഏകദേശം 15 അടി ഉയരത്തിൽ നിറയെ ശാഖകളുമായി പടർന്നു വളരുന്ന ആത്തകളുടെ ഗ്രാഫ്റ്റ് തൈകളും ഇപ്പോൾ ലഭ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ ഫലമേകും. 

English summary: All About Custard Apple!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com