വീട്ടുവളപ്പിൽ നടാം കുഞ്ഞൻ പഴം: ലോങ്കോങ്ങിനെക്കുറിച്ചറിയാം

special-fruit-lonkong
ലോങ്കോങ് പഴങ്ങൾ
SHARE

മഹാഗണി കുടുംബത്തിൽപ്പെട്ട ഫലവൃക്ഷമാണ് ലാങ്സാത് എന്നറിയപ്പെടുന്ന ലോങ്കോങ്. വലുപ്പമേറിയ കായ്കളോടുകൂടിയ ഇനത്തിന് ഇന്തൊനീഷ്യൻ ഭാഷയിൽ ഡുക്കു എന്നും പേരുണ്ട്. മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കൃഷി ചെയ്യപ്പെടുന്നത്. മധുരവും പുളിയും കലർന്ന ഇതിന്റെ രുചിക്കു മുന്തിരിപ്പഴത്തോടാണ് സാമ്യം. മഞ്ഞനിറത്തിൽ കറയോടു കൂടിയുണ്ടാകുന്ന ഈ പഴങ്ങൾ കുലകളായി കാണപ്പെടുന്നു. കുരുവിന് കയ്പേറെയുള്ളതിനാൽ പഴം കഴിക്കുമ്പോൾ ചവയ്ക്കാതെ ശ്രദ്ധിക്കണം. തായ്ത്തടിയിലും ശിഖരങ്ങളിലുമാണ് കായ്കളുണ്ടാവുക. ആൺപൂക്കളും പെൺപൂക്കളും പ്രത്യേകമായുണ്ടാകുന്നു. നാലാം വർഷം കായ്പിടിച്ചു തുടങ്ങുന്ന ഇവ ദീർഘകാലം ആദായമേകും. ജീവകം എ, റിബോഫ്ലാവിൻ, തൈമിൻ എന്നിവയുടെ സമൃദ്ധമായ സ്രോതസാണ് ഈ പഴം. 

കൂടുതൽ ചിത്രങ്ങൾ കാണാൻ https://www.manoramaonline.com/web-stories/karshakasree/2022/08/09/langsat-fruit.html

English summary: Langsat fruit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}