ചേന വിളവെടുക്കാതിരുന്നാൽ അടുത്ത വർഷം ഇരട്ടി വലുപ്പമുണ്ടാകും! ഇതു ശരിയോ?

elephant-foot-yam
SHARE

? വിലയിടിയുന്ന വർഷങ്ങളിൽ ചേന വിളവെടുക്കാതിരുന്നാൽ അടുത്ത വർഷം ഇരട്ടി വലുപ്പമുണ്ടാകുമെന്നു പറയുന്നു. ഇതു ശരിയോ. ഇങ്ങനെ നിർത്തിയാൽ ചേനയുടെ പാചകഗുണം നഷ്ടമാകുമോ. 

ചേന വിളവെടുക്കാതിരുന്നാൽ സുരക്ഷിതമായി മണ്ണിൽ കിടക്കുകയും അനുകൂല സാഹചര്യത്തിൽ മുള പൊട്ടി വളരുകയും ചെയ്യും. ഈ ചേന  ആഹാരമാക്കി അതിലെ പുതിയ മുള കരുത്തോടെ വളരുന്നു. ഇതിനു നന്നായി അടിവളവും മണ്ണ് ചിക്കി മേൽവളവും കരിയിലകൊണ്ടു പുതയും നൽകിയാൽ വലുപ്പമേറിയ ചേന ലഭിച്ചേക്കാം. പഴയ ചേനയുടെ ഇരട്ടി വലുപ്പമുണ്ടാകുമെന്നു പറയാൻ കഴിയില്ല. പരിചരണത്തിന് അനുസരിച്ച് വലുപ്പം വയ്ക്കുമെന്നു പറയാം. പുതിയ ചേന വളരുന്നതിന് അനുസരിച്ച് പഴയ ചേന ദ്രവിച്ചുപോവുന്നു. പുതിയ ചേനയുടെ വിളവെടുപ്പ് ആകുമ്പോഴേക്ക് പഴയ ചേന ഏതാണ്ട് ചുക്കിച്ചുളിഞ്ഞ് അഴുകിയിട്ടുണ്ടാവും. എങ്കിലും അതിന്റെ പാചകഗുണം നഷ്ടമാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS