ADVERTISEMENT

ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാംകണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇവ വാണിജ്യാടിസ്ഥാനത്തിൽ ഇതു കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സ്വാദിഷ്ഠമായ ഈ ഇലച്ചെടി ഉപയോഗിച്ചു കറികളും തോരനും മറ്റും ഉണ്ടാക്കാം. തൊടിയിലും പറമ്പിലും വയൽവരമ്പുകളിലും ധാരാളമായി കാണുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂവുണ്ടാകും. ഇളംതണ്ടുകളോ തൈകളോ ആണ് വംശവർധനയ്ക്ക് ഉപയോഗിക്കുന്നത്. നിലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന പൊന്നാംകണ്ണിക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നീ പേരുകളുമുണ്ട്. തണുത്ത ചുറ്റുപാടിൽ വലിയ ഇലകൾ കടുത്ത പച്ചനിറത്തിൽ കാണാം. മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് വിഭവങ്ങളുണ്ടാക്കാനെടുക്കുന്നത്.

കണ്ണിനും കുടലിനും സംരക്ഷണം നൽകാനും കാഴ്ചശക്തി കൂട്ടാനും വയറുവേദന ശമിപ്പിക്കാനും പൊന്നാംകണ്ണിച്ചീരയ്ക്ക് കഴിവുണ്ട് ആയുർവേദം. പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്. ശാസ്ത്രനാമം – ആൾട്ടർ നാന്തിരസെലിസിസ്, കുടുംബം – അമരാന്തസ്.

ഫോൺ: 97457 70221

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com