ADVERTISEMENT

? ബസ്മതി നെൽകൃഷിയുടെ കേരളത്തിലെ സാധ്യതകൾ – ജീരകശാല, ഗന്ധകശാല ഇനങ്ങൾ ബസ്മതിയുടെ ബദൽ സാധ്യതയാകുമോ.

ഭാരതത്തിന്റെ വടക്ക്, വടക്കു–കിഴക്ക് മേഖലകളിൽ കൃഷി ചെയ്തുവരുന്ന സുഗന്ധ നെല്ലിനമാണ് ബസ്മതി. പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലും ബസ്മതിക്കൃഷിയുണ്ട്. ബസ്മതിയുടെ രാജ്യാന്തരവിപണിയിൽ 65 ശതമാനവും സംഭാവന ചെയ്യുന്നത് നമ്മുടെ രാജ്യം തന്നെ. നീണ്ടു മെലിഞ്ഞ, സുഗന്ധവാഹിയായ ഈ പാരമ്പര്യ നെല്ലിനം ബിരിയാണി ആവശ്യത്തിനു പ്രശസ്തമാണല്ലോ.

കേരളത്തിലും ബസ്മതി കൃഷി ചെയ്യാം. എന്നാൽ വടക്കേയിന്ത്യയിൽ  ലഭിക്കുന്നത്ര സുഗന്ധം (aroma) ഇവിടെ ലഭിക്കണമെന്നില്ല. ഉൽപാദനം ഹെക്ടറിന് 2–2.5 ടൺ പ്രതീക്ഷിക്കാം. സാധാരണ മില്ലിൽ ബസ്മതി കുത്തിയെടുക്കാൻ കഴിയില്ല എന്നതു പ്രശ്നമാണ്. നീണ്ടു മെലിഞ്ഞ അരിയായതിനാൽ നുറുങ്ങിപ്പോകാതെ കുത്തിയെടുക്കണമെങ്കിൽ റബർ റോളർ മില്ല് ആവശ്യമാണ്. നിലവിൽ മലപ്പുറം ജില്ലയിൽ ഈ സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലക്കാർക്ക് ബസ്മതിക്കൃഷിയും വിപണനവും എളുപ്പമാകും. ഇതര ജില്ലക്കാർക്കും കൃഷിയാവാം. എന്നാൽ സാധാരണ മില്ലിൽ കുത്തിയെടുക്കേണ്ടി വരുമെന്നതിനാൽ നുറുങ്ങിയ അരിയാവും ലഭിക്കുക. സ്വന്തം ആവശ്യത്തിന് പ്രയോജനപ്പെടുമെങ്കിലും വിപണനമൂല്യമുണ്ടാവില്ല.

Read also: വിണ്ടുകീറി ചക്കകൾ; പ്ലാവിന് പോഷണം നൽകാൻ മറക്കല്ലേ

ജീരകശാല, ഗന്ധകശാല    

ജീരകശാലയും ഗന്ധകശാലയും  വയനാടിന്റെ തനത് സുഗന്ധ നെല്ലിനങ്ങളാണ്. ഒാരോ ഇനത്തി നും  തനതു മേന്മകളുണ്ടാവുമ‌ല്ലോ. സുഗന്ധത്തിൽ മാത്രമേ ബസ്മതിയും  ജീരകശാല, ഗന്ധക ശാല ഇനങ്ങളും തമ്മിൽ സാമ്യമുള്ളൂ. ബസ്മതി അരിമണിയോളം നീണ്ടതല്ലെങ്കിലും  ജീരകശാല അരിയും ഏറക്കുറെ നീണ്ടു മെലിഞ്ഞതാണ്. എന്നാൽ ഗന്ധകശാല ഉരുണ്ട ഇനമാണ്. ബസ്മതിക്കു ബദലായല്ല, വേറിട്ട അരിയിനം എന്ന നിലയ്ക്ക്  ജീരകശാല, ഗന്ധകശാല ഇനങ്ങൾക്ക് വിപണനസാധ്യതയുണ്ട്. 

ഡോ. വനജ ടി.

പ്രഫസർ & ഉത്തരമേഖല ഗവേഷണവിഭാഗം മേധാവി, കേരള കാർഷിക സർവകലാശാല. ഡയറക്ടർ, ആർഎആർഎസ്, പീലിക്കോട്. ഫോൺ: 9495240048

English summary: Basmati Rice in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com