തേനിനേക്കാൾ മധുരം, റമ്പുട്ടാന്റെ അപരൻ: പഴമരത്തോട്ടങ്ങളിൽ പരിഗണിക്കാം ഈ വിദേശിയെ

HIGHLIGHTS
  • തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്
pulasan-fruit-karshakasree
പുലാസൻ പഴങ്ങൾ
SHARE

വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ.  ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്.

ഇടത്തരം ഉയരത്തിൽ ശാഖകളും ഉപശാഖകളുമായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറം. പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവയയുടെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിടരുന്നത്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. മാംസളമായ ഉൾഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചിലയിടങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.

pulasan-fruit-karshakasree-1

നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും പുലാസൻ നന്നായി വളരും. നടാനായി ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കാം. വളർന്നു വികസിക്കുവാൻ റമ്പൂട്ടാന് വേണ്ടിവരുന്നതിലും കുറവ് സ്ഥലം മതിയെന്നതും മേന്മയാണ്. കാഴ്ചയ്ക്ക് മനോഹരമായ പുലാസൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താം. റമ്പുട്ടാനേക്കാൾ ഇരട്ടിയോളം കട്ടിയുള്ളതും പുറംനാരുകളുടെ വലുപ്പം കുറവുമാണ് പുലാസൻ പഴങ്ങളുടെ തൊലിക്ക്. ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യമുള്ള പുലാസൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണ്. ചർമത്തെ മൃദുലമാക്കാനും മുടിയുടെ സംരക്ഷണവും പുലാസന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: Health Benefits of Pulasan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA